പണം തട്ടിപ്പ് പരാതി : നടന്‍ ധര്‍മ്മജനടക്കം 11 പേർക്കെതിരെ കേസ്







കൊച്ചി : കോതമംഗലത്തെ ഫ്രാഞ്ചൈസിയുടെ പേരില്‍ പണം വാങ്ങി വഞ്ചിച്ചതിനാണ് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി ഉള്‍പ്പെടെ 11 പതിനൊന്ന് പേര്‍ക്കെതിരെ കൊച്ചി സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. കോടതി നിര്‍ദേശപ്രകാരമാണ് പൊലീസ് കേസെടുത്തത്.

ധര്‍മജനടക്കം 11 പ്രതികള്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍. ജാമ്യമില്ലാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ധര്‍മജനാണ് ഒന്നാം പ്രതി. ധര്‍മജന്‍റെ ഉടമസ്ഥതയിലുളള ധര്‍മൂസ് ഫിഷ് ഹബിന്‍റെ ഫ്രാഞ്ചൈസി നല്‍കിയ ശേഷം സാമ്പത്തികമായി വഞ്ചിച്ചെന്നാണ് പരാതി.

43 ലക്ഷത്തോളം രൂപ പ്രതികള്‍ പലപ്പോഴായി വാങ്ങിയെന്നാണ് പരാതി. കോതമംഗലത്തെ ഫ്രാഞ്ചൈസിയുടെ പേരിലാണ് പണം വാങ്ങിയത്. ആറുമാസത്തോളം വില്‍പനക്കായി മീന്‍ എത്തിച്ചു. 2020 മാര്‍ച്ച്‌ മുതല്‍ സപ്ലെ നിര്‍ത്തിയെന്നും വ്യവസ്ഥകള്‍ ലംഘിച്ചെന്നുമാണ് ആരോപണം
Previous Post Next Post