പുതുപ്പള്ളി : വെണ്ണിമല മലകുന്നം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ അയ്യപ്പൻ തിയ്യാട്ട് 14ന്. ഇതിന്റെ മുന്നോടിയായുള്ള പന്തീരായിരം വിളംബര ഘോഷയാത്ര മേയ് 8 ന് നടക്കും.
ഞായറാഴ്ച രാവിലെ 8 മണിക്ക് കുമാരനെല്ലൂർ ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന വിളംബര ഘോഷയാത്ര കുമാരനല്ലൂർ, തിരുവഞ്ചൂർ, മണർകാട് കാവ്, ഇല്ലി വളവ്, പൊന്നരിക്കുളം, വെള്ളൂർ, 7, 8 മൈൽ, മഞ്ഞാടി, മീനടം, എറികാട്, കൈതേപ്പാലം, കാടമുറി, വെട്ടത്തുകവല,തൃക്കോതമംഗലം, ഉദിക്കാമല, വെള്ളുത്തുരുത്തി, പനച്ചിക്കാട്, ചോഴിയക്കാട്, എരമല്ലൂർ, പുതുപ്പള്ളി, മാങ്ങാനം, കുന്നേപറമ്പ്, അക്കാംകുന്ന്, വെന്നിമല എന്നീ പ്രദേശങ്ങളിലെ ക്ഷേത്രങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും സ്വീകരണം ഏറ്റു വാങ്ങി മലകുന്നത്ത് വൈകിട്ട് 9 മണിയോടെ സമാപിക്കും.
അയ്യപ്പൻ തിയ്യാട്ട്, പന്തീരായിരവും മേയ് 14 ശനിയാഴ്ച ആണ്.