തൃശൂര്‍ : മദ്രസയില്‍ മതപഠനത്തിനെത്തിയ 14 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പള്ളി ഇമാമിനെതിരേ പോക്‌സോ ചുമത്തി പോലീസ് കേസെടുത്തു. അന്തിക്കാട് മുസ്‌ലിം ജുമാ അത്ത് പള്ളിയിലെ ഇമാമും, മദ്രസാ അധ്യാപകനുമായ ഇരിങ്ങാലക്കുട കരൂപ്പടന്ന സ്വദേശി കുഴിക്കണ്ടത്തില്‍ ബഷീര്‍ സഖാഫി (52) ക്കെതിരേയാണ് നടപടി. 20 വര്‍ഷമായി ഇയാള്‍ പള്ളിയുടെ അധികാര സ്ഥാനം നിര്‍വഹിക്കുന്നുണ്ട്. പീഡനത്തിനിരയായ കുട്ടിയെ മുന്‍പും പലതവണ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമം നടത്തിയതായി പറയുന്നു. മറ്റു ചില കുട്ടികള്‍ക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെങ്കിലും മാനഹാനി ഭയന്ന് ആരും സംഭവം പുറത്ത് പറയുന്നില്ല. പീഡന വിവരം നിയമപാലകരെ അറിയിക്കാതെ നിരുത്തരവാദപരമായ സമീപനം കൈക്കൊണ്ട പള്ളി കമ്മറ്റിക്കെതിരേ പ്രതിഷേധം ഉയരുന്നുണ്ട്. നിലവിലെ പള്ളിക്കമ്മറ്റിയെ പുറത്താക്കണമെന്ന ആവശ്യവുമായി മഹല്ല് നിവാസികള്‍ ചേര്‍ന്ന് മഹല്ല് സംരക്ഷണ സമിതിയും രൂപികരിച്ചിട്ടുണ്ട്. മേയ് രണ്ടിനാണ് പോലീസ് കേസെടുത്തത്. ഒളിവില്‍ പോയ ബഷീര്‍ സഖാഫിക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയതായി അന്തിക്കാട് എസ്.എച്ച്.ഒ. അനീഷ് കരീം പറഞ്ഞു
14 വയസുകാരനെ പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കി; പള്ളി ഇമാമിനെതിരെ പോക്‌സോ കേസ്
Jowan Madhumala
0