ഒറ്റ ചിത്രത്തിൽ മൊത്തം 16 മൃഗങ്ങളും മനുഷ്യരും! ! 1872-ൽ യുഎസ് പ്രിന്റ് മേക്കർമാരായ കറിയറും ഐവ്സും ചേർന്ന് വരച്ച ചിത്രം വീണ്ടും ചർച്ചയാകുന്നു.. മിടുക്കരെ വെല്ലുവിളിച്ച് ചിത്രം ശ്രദ്ധ നേടുന്നു ചിത്രവും അതിലെ രഹസ്യങ്ങളും അറിയാം


ഒറ്റ പടത്തിൽ മൊത്തം 16 മൃഗങ്ങളും മനുഷ്യരും; മിടുക്കരെ വെല്ലുവിളിച്ച് ചിത്രം ശ്രദ്ധ നേടുന്നു
നിങ്ങളുടെ കാഴ്ചശക്തി പരീക്ഷിക്കുന്നതിനായി 'ദി പസിൽഡ് ഫോക്സ്' എന്ന തലക്കെട്ടിൽ അമ്പരപ്പിക്കുന്ന ഒപ്റ്റിക്കൽ ഇല്ല്യൂഷൻ (Optical Illusion) ചിത്രം ഇതാ ഇന്റർനെറ്റിൽ. തീർച്ചയായും നിങ്ങളുടെ ക്ഷമയും ബുദ്ധിയും പരീക്ഷിക്കാൻ തയാറെടുത്തുകൊണ്ടാണ് ഈ ചിത്രത്തിന്റെ വരവ്. തന്ത്രപരമായ മിഥ്യയിൽ 16 മൃഗങ്ങളുടെയും മനുഷ്യരുടെയും മുഖങ്ങൾ മറഞ്ഞിരിക്കുന്നു. നിങ്ങൾക്ക് എത്രയെണ്ണം കണ്ടെത്താൻ കഴിയും?

ചിത്രത്തിൽ ഒരു കുതിരയും ആട്ടിൻകുട്ടിയും പ്രാവുമുണ്ട്. മരത്തിന്റെ ചുവട്ടിൽ ഒരു ആടും കാടിനിടയിൽ പതിയിരിക്കുന്ന ഒരു പന്നിയും ഉണ്ട്
മരക്കൊമ്പുകളിൽ അഞ്ച് മനുഷ്യ മുഖങ്ങളുണ്ട്. കാടിന്റെ നിലത്ത് വേറെയും ചില മുഖങ്ങളുണ്ട്നിങ്ങൾക്ക് 16 മുഖങ്ങളും കണ്ടെത്താൻ കഴിഞ്ഞോ? ഇതുവരെ ഇല്ല? എങ്കിൽ ഉത്തരം ചുവടെയുള്ള ചിത്രത്തിൽ നിന്നും നോക്കി മനസിലാക്കുക
Previous Post Next Post