സിൽവർലൈൻ: കല്ലിട്ടതു 190 കിലോമീറ്റർ, 6300 കല്ലുകൾ; ചെലവിട്ടത് 81 ലക്ഷം രൂപ





തിരുവനന്തപുരം ∙ സിൽവർലൈൻ പദ്ധതിക്കായി ഇതുവരെ കല്ലിട്ടതു 190 കിലോമീറ്റർ ദൂരത്തിൽ. 530 കിലോമീറ്ററാണു മൊത്തം ദൈർഘ്യം. സ്ഥാപിച്ച 6300 കല്ലുകളിൽ മുന്നൂറ്റിയൻപതിലേറെ സമരക്കാർ പിഴുതുമാറ്റിയെന്നാണ് ഔദ്യോഗിക കണക്ക്. 81 ലക്ഷം രൂപയാണ് കല്ലിടലിനു കെ–റെയിൽ ചെലവിട്ടത്. സംഘർഷം രൂക്ഷമായതോടെ കല്ലിടൽ നേരത്തേ അനൗദ്യോഗികമായി മരവിപ്പിച്ചിരുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം എവിടെയും കല്ലിട്ടിട്ടില്ല. എന്നാൽ കല്ലിടൽ നിർത്തിയിട്ടില്ലെന്നായിരുന്നു കെ–റെയിൽ വാദം. 

കേസുകൾക്ക് എന്ത് സംഭവിക്കും?

കല്ല് നിർബന്ധമല്ലെന്നു സർക്കാർ തന്നെ പ്രഖ്യാപിച്ച സ്ഥിതിക്ക്, കല്ലിടലിനെതിരെ സമരം നടത്തിയവർക്കെതിരെ ചുമത്തിയ കേസുകളുടെ ഭാവിയും സർക്കാർ തീരുമാനിക്കേണ്ടതുണ്ട്. നൂറുകണക്കിനു പേർക്കെതിരെ കേസെടുക്കുകയും പലരെയും ജയിലിലടയ്ക്കുകയും ചെയ്തു. അഞ്ഞൂറോളം പേർക്കെതിരെ കേസെടുത്തതായി സിൽവർലൈൻ വിരുദ്ധ ജനകീയസമിതി പറയുന്നു.


Previous Post Next Post