വൃക്കയില്‍ 206 കല്ലുകള്‍…ഡോക്ടര്‍മാര്‍ക്ക്‌ അത്ഭുതം

ഹൈദരാബാദ് :  ആറുമാസത്തെ കഠിനമായ വേദനയ്ക്ക് ശേഷം ഹൈദരാബാദിൽ 56 കാരന്റെ വൃക്കയിൽ നിന്നും ശസ്ത്രക്രിയയിലൂടെ 206 കല്ലുകൾ നീക്കം ചെയ്തു. നൽഗൊണ്ട നിവാസിയായ വീരമല്ല രാമലക്ഷ്മയ്യ യുടെ വൃക്കയിലാണ് ഇത്രയും കല്ലുകൾ നിറഞ്ഞു നിന്നിരുന്നത്. അവെയർ ഗ്ലെനിഗിൾസ് ഗ്ലോബൽ ഹോസ്പിറ്റലിലാണ് ഒരു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ ഇത്രയും കല്ലുകൾ മാറ്റിയത്.

ചികില്‍സാനുഭവത്തില്‍ തന്നെ വലിയ അത്ഭുതമായിട്ടാണ്‌ ഡോക്ടര്‍മാര്‍ ഈ സംഭവത്തെ വിലയിരുത്തുന്നത്‌. ശസ്‌ത്രക്രിയയിലൂടെ കല്ലുകള്‍ പുറത്തെടുത്തതിനു ശേഷം രോഗി പൂര്‍ണ സുഖം പ്രാപിച്ച്‌ കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു.


 
ഒരു മണിക്കൂർ നീണ്ടുനിന്ന ഒരു താക്കോൽദ്വാര ശസ്ത്രക്രിയ ആണ് നടത്തിയത്. 56 കാരനായ രോഗിക്ക് ആറ് മാസത്തിലേറെയായി ഇടത് അരക്കെട്ടിൽ കഠിനമായ വേദന ഉണ്ടായിരുന്നു. വേനല്‍ കടുത്തപ്പോള്‍ വേദനയും വര്‍ധിച്ചു വന്നു. ഇതേത്തുടര്‍ന്നാണ്‌ വീരമല്ലയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സ്‌കാനിങിന്‌ വിധേയനാക്കുകയും ചെയ്‌തത്‌..
Previous Post Next Post