ശമ്പളമില്ല ഇന്ന് അ‍ർധരാത്രി മുതൽ 24 മണിക്കൂർ കെഎസ്ആ‍ർടിസി പണിമുടക്ക്



തിരുവനന്തപുരം: വ്യാഴാഴ്ച അർധരാത്രി മുതൽ 24 മണിക്കൂർ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ച് കെഎസ്ആർടിസി ജീവനക്കാർ. ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ചാണ് കെഎസ്ആർടിസി ജീവനക്കാർ പണിമുടക്കുന്നത്. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്നാണ് തൊഴിലാളികൾ പണിമുടക്കിലേക്ക് നീങ്ങുന്നത്. സിഐടിയു പണിമുടക്കിൽ നിന്നും വിട്ടുനിക്കും. സിഐടിയു, ബിഎംഎസ് എന്നീ തൊഴിലാളി സംഘടനകളുമായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും കെഎസ്ആർടിസി എംഡി ബിജു പ്രഭാകറും ചർച്ച നടത്തിയിരുന്നു. ശമ്പളം വൈകുന്നതിനെക്കുറിച്ചായിരുന്നു ചർച്ച. ഈ മാസം 21ന് ശമ്പളം നൽകാമെന്നാണ് മന്ത്രിയും എംഡിയും ജീവനക്കാരെ അറിയിച്ചത്. എന്നാൽ ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് തൊഴിലാളി സംഘടനകൾ വ്യക്തമാക്കി. തുടർന്ന് ഈ മാസം പത്തിന് ശമ്പളം നൽകാമെന്ന് മന്ത്രി അറിയിച്ചെങ്കിലും കോൺഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫും ബിഎംഎസും ഇത് അംഗീകരിക്കാൻ തയ്യാറായില്ല. പത്താം തിയതി ശമ്പളം നൽകാമെന്ന വാഗ്ദാനം അംഗീകരിച്ചാണ് സിഐടിയു പണിമുടക്കിൽ നിന്നും വിട്ടുനിൽക്കുന്നത്.
Previous Post Next Post