കേന്ദ്രത്തിന് പിന്നാലെ സംസ്ഥാനവും ഇന്ധന നികുതി കുറയ്ക്കും; പെട്രോളിന് 2.41 രൂപ കുറയും

 


കൊച്ചി: ഇന്ധനവിലയിൽ കേന്ദ്രസർക്കാർ കുറവ് വരുത്തിയതിന് പിന്നാലെ പെട്രോൾ ഡീസൽ വില കുറച്ചു. സംസ്ഥാന സർക്കാർ 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയും ആണ് കുറച്ചിരിക്കുന്നത്. ധനമന്ത്രി കെ എൻ ബാലഗോപാൽ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാർ പെട്രോൾ എട്ട് രൂപയും ഡീസലിന് ആറ് രൂപയുമാണ് കുറച്ചിരിക്കുന്നത്. ഇതോടെ രാജ്യത്ത് ലിറ്ററിന് 9 രൂപ 50 പൈസ പെട്രോളിനും 7 രൂപ വരെ ഡീസലിനും വില കുറയും.കേന്ദ്ര സർക്കാർ ഭീമമായ തോതിൽ വർധിപ്പിച്ച പെട്രോൾ ഡീസൽ നികുതിയിൽ ഭാഗികമായി കുറവു വരുത്തിയതിനെ സംസ്ഥാന സർക്കാർ സ്വാഗതം ചെയ്യുന്നുവെന്നും ധനമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. പെട്രോളിന്റെയും ഡീസലിന്റെയും കേന്ദ്ര നികുതി കുറയ്ക്കുന്നതോടെ ഒരു ലക്ഷം കോടി രൂപയുടെ നികുതി വരുമാന നഷ്ടമുണ്ടാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. വിലക്കുറവ് നാളെ രാവിലെ മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ ഫലത്തിൽ പെട്രോളിന് ലിറ്ററിന് 9.5 രൂപയും ഡീസലിന് 7 രൂപയും കുറയും. കേരളത്തിൽ പെട്രോളിന് 10.45 രൂപയും ഡീസലിന് 7.37 രൂപയും കുറയും. കേരളത്തിന്റെ നികുതി ഇളവുകൂടി വരുന്നതോടെ വീണ്ടും വില കുറയും. കേന്ദ്ര നികുതിയിലെ കുറവോടെ തിരുവനന്തപുരം പെട്രോൾ 106.74 രൂപയും. ഡീസൽ 96.58 രൂപയുമാകും. കൊച്ചിയിൽ പെട്രോൾ 104.62 രൂപയും. ഡീസൽ 92.63 രൂപയുമാകും. കോഴിക്കോട് പെട്രോൾ 104.92 രൂപയും. ഡീസൽ 94.89 രൂപയുമാകും. സംസ്ഥാനങ്ങളെല്ലാം പ്രത്യേകിച്ച് 2021 ഡിസംബറിൽ നികുതി കുറയ്ക്കാൻ തയ്യാറാകാത്ത സംസ്ഥാനങ്ങൾ ഇപ്പോൾ നികുതി കുറയ്ക്കണമെന്ന് കേന്ദ്ര ധനമന്ത്രി അഭ്യർത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരളവും നികുതി കുറച്ചിരിക്കുന്നത്.

Previous Post Next Post