സബ് റജിസ്ട്രാർ ഓഫിസിലെ 2 ജീവനക്കാർ കൈക്കൂലിക്കേസിൽ പിടിയിൽ

 

കൊണ്ടോട്ടി ∙ കൈക്കൂലി വാങ്ങുന്നതിനിടെ കൊണ്ടോട്ടി സബ് റജിസ്ട്രാർ ഓഫിസിലെ 2 ജീവനക്കാരെ വിജിലൻസ് അറസ്റ്റ് ചെയ്തു. അറ്റൻഡർമാരായ കെ.കൃഷ്ണദാസ്, കെ.ചന്ദ്രൻ എന്നിവരാണ് 10,000 രൂപയുമായി പിടിയിലായത്. 

വർഷങ്ങൾ പഴക്കമുള്ള ആധാരം നഷ്ടപ്പെട്ടത് തിരിച്ചു കിട്ടാനായി മൊറയൂർ സ്വദേശി നൽകിയ അപേക്ഷ പരിഗണിക്കുന്നതിനാണ് ഇവർ കൈക്കൂലി വാങ്ങിയതെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. വ്യാഴാഴ്ച രാവിലെ 10 മണിക്കായിരുന്നു സംഘത്തിന്റെ മിന്നൽ പരിശോധന.


Previous Post Next Post