കുവൈത്ത് കാലാവസ്ഥ; പകൽ താപനില 36 ഡി​ഗ്രി, ഇന്നും പൊടികാറ്റിന് സാധ്യത


കുവൈത്ത് സിറ്റി: രാജ്യത്ത് മണിക്കൂറിൽ 12 മുതൽ 40  കിലോ മീറ്റർ വരെ വേ​ഗത്തിൽ തെക്കുകിഴക്കൻ കാറ്റ് വീശാൻ സാധ്യതയുള്ളതായി കാലാവസ്ഥ മുന്നറിയിപ്പ്. നേരിയതോ മിതമായതോ ആയ ചൂട് ആയിരിക്കും ഇന്ന് അനുഭവപ്പെടുക. ചിതറിക്കിടക്കുന്ന മേഘങ്ങൾക്കൊപ്പം പൊടിപടലത്തിനും സാധ്യതയുണ്ടെന്ന് മെട്രോളജിക്കൽ ‍ഡിപ്പാർട്ട്മെന്റ് അറിയിച്ചു. രാത്രിയിൽ മെച്ചപ്പെട്ട കാലാവസ്ഥയായിരിക്കും ഉണ്ടാവുക. തീരപ്രദേശങ്ങളിൽ താരതമ്യേന ഈർപ്പമുള്ള അവസ്ഥയായിരിക്കും. മണിക്കൂറിൽ 10  മുതൽ 42 കിലോമീറ്റർ വരെ വേ​ഗത്തിൽ തെക്കുകിഴക്കൻ കാറ്റിന് സാധ്യതയുണ്ട്. പരമാവധി താപനില 36  ഡി​ഗ്രി ആയിരിക്കും. രാത്രിയിൽ ഇത് 26  ഡി​ഗ്രി വരെ താഴാമെന്നും കാലാവസ്ഥ വിഭാ​ഗം അറിയിച്ചു.

Previous Post Next Post