മീനിലെ മായം അറിയാനുള്ള പരിശോധന കിറ്റ് പുറത്തിറക്കിയിട്ട് 4 വർഷം; പൊതു വിപണിയിൽ എത്തിയിട്ടില്ല. പിന്നിൽ മാഫിയ എന്ന് ആരോപണം കിറ്റ് ജനങ്ങൾക്കിടയിൽ എത്തിക്കണമെന്ന ആവശ്യം ശക്തം


കൊച്ചി: മീനിൽ രാസസാന്നിദ്ധ്യം കണ്ടെത്താനുള്ള പരിശോധന കിറ്റിന്  വിപണിയിൽ ദൗർലഭ്യം. സെന്‍റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി വികസിപ്പിച്ച കിറ്റ് പുറത്തിറങ്ങി നാല് വർഷമായിട്ടും കിറ്റ് വേണ്ട വിധം ഉപഭോക്താക്കളിലേക്ക് എത്തുന്നില്ല. മുബൈ ആസ്ഥാനമായ സ്വകാര്യ കമ്പനി നിർമ്മിക്കുന്ന കിറ്റിനെ പറ്റി പൊതുജനങ്ങൾക്ക് അറിവില്ലെന്ന് ഉത്പന്നത്തിന്‍റെ വിതരണക്കാർ പറയുന്നു. റോഡ് സൈഡിലും, സൂപ്പർ മാർക്കറ്റുകളിലും ഓൺ ലൈനായും വരെ നമുക്ക് മുന്നിലെത്തുന്ന പലതരം മീനുകൾ. വീട്ടിലെ തീൻമേശയിലെത്തുമ്പോൾ എത്ര കണ്ട് വിശ്വസിച്ച് കഴിക്കാം.
ക്യാൻസറിന് കാരണമാകുന്ന ഫോർമാൾഡിഹൈഡ്, വായിലും തൊണ്ടയിലും വയറ്റിലും മുറിവുണ്ടാക്കുന്ന അമോണിയ, ദിവസങ്ങളോളം മീൻ ഫ്രഷായി ഇരിക്കാൻ നടത്തുന്ന പൊടിക്കൈകൾ ഇവ നശിപ്പിക്കുന്നത് മനുഷ്യന്‍റെ ആരോഗ്യമാണ്. മീനിൽ  രാസവസ്തുക്കളുടെ സാന്നിദ്ധ്യം തടയുന്നതിനായി കൊച്ചി ആസ്ഥാനായ സിഐഎഫ്ടിയാണ് 2018ൽ വിപ്ലവകരമായ ടെസ്റ്റ് കിറ്റ് വികസിപ്പിച്ചെടുത്തത്. ഉപഭോക്താക്കൾക്ക് വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന കിറ്റിന്‍റെ പേറ്റന്‍റ് സ്വന്തമാക്കിയത് മുബൈ ആസ്ഥാനമായ ഹൈ മീഡിയ കമ്പനിയാണ്. 342 രൂപാ വിലയുള്ള ഒരു കിറ്റിൽ നിന്ന് 25 തവണ പരിശോധന നടത്താം. ഇത്ര എളുപ്പത്തിൽ വികസിപ്പിക്കാൻ കഴിയുന്ന കിറ്റ് വേണ്ട വിധം എത്തിയിട്ടില്ല. എന്ത് കൊണ്ടാണ് ഇത് ജനങ്ങളിലേക്ക് എത്താതെ പോകുന്നത് ? കിറ്റ് നിർമ്മിക്കുന്ന കമ്പനിക്ക് സംസ്ഥാനത്തുള്ളത് രണ്ട് ഡീലർമാർ. കൊച്ചി ചിറ്റൂർ റോഡിലുള്ള സയൻ്റിഫിക് എക്വിപ്മെൻ്റ്സ് ആൻഡ് കെമിക്കൽസും ആലുവയിലെ മോഡേൺ സയൻ്റിഫിക് സൊലൂഷൻസും. മീനിലെ മായം വീണ്ടും വാർത്തയായതോടെയാണ് .. കിറ്റ് ജനങ്ങൾക്കിടയിൽ എത്തിയാൽ മായം കലർത്തിയ മീൻ ഉടൻ കണ്ടെത്താൻ സാധിക്കും 
Previous Post Next Post