കുരങ്ങ് പനിയെ പ്രതിരോധിക്കണം; 5,000 ഡോസ് വാക്സിൻ വാങ്ങാൻ കുവൈറ്റ് ആരോ​ഗ്യ മന്ത്രാലയം.

 


കുവൈത്ത് സിറ്റി: നിലവിലുള്ള സ്റ്റോക്ക് കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാ​ഗമായി  5,000 ഡോസ് സ്മോൾ പോക്സ് വാക്സിൻ കൂടെ വാങ്ങാൻ കുവൈത്ത് ആരോ​ഗ്യ മന്ത്രാലയം. ​ഗൾഫിൽ കുരങ്ങ് പനിയുടെ ആദ്യ കേസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുുൻകരുതൽ എന്ന നിലയിൽ കുവൈത്ത് വാക്സിൻ ഡോസുകൾ സമാഹരിക്കാൻ മന്ത്രാലയം തീരുമാനിച്ചത്. ​ഗൾഫിൽ ആദ്യമായി യുഎഇയിലാണ് കുരങ്ങ് പനി സ്ഥിരീകരിച്ചിട്ടുള്ളത്. ‌‌

ആ​ഗോള തലത്തിൽ കുരങ്ങ് പനി പടരുന്നത് സംബന്ധിച്ച് സംഭവവികാസങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് ആരോ​ഗ്യ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. ഇതിനായി രാജ്യാന്തര സംഘടനകളുടെ സഹകരണവുമുണ്ട്. ഇക്കാര്യത്തിൽ ആഗോള മാർഗനിർദ്ദേശങ്ങൾക്കനുസൃതമായി ചില ഗ്രൂപ്പുകൾക്ക് വാക്സിനേഷൻ നൽകുന്നതിന് ആവശ്യമായ വാക്സിൻ ലഭ്യമായ അളവ് മതിയാകുമെന്നും വൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം, സ്പെയിനിൽ കുരങ്ങ് പനിയുടെ 20 കേസുകൾ കൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. മാഡ്രിഡിൽ മാത്രം ഇതോടെ 48 കേസുകളായി.

Previous Post Next Post