പഞ്ചാബിലെ ഹോഷിയാർപൂരിൽ 6 വയസുകാരൻ കുഴൽക്കിണറിൽ വീണു. 300 അടി ആഴമുള്ള കിണറ്റിലേക്ക് പതിച്ച കുട്ടി 95 മീറ്റർ താഴെ കുടുങ്ങിയിരിക്കുകയാണെന്നാണ് വിവരം. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. തെരുവുനായ്ക്കളിൽ നിന്ന് രക്ഷപ്പെടാൻ ഓടുന്നതിനിടെ കുട്ടി കുഴൽക്കിണറിലേക്ക് വീഴുകയായിരുന്നു.രക്ഷാപ്രവർത്തനത്തിൽ സൈനികരടക്കം സഹകരിക്കുന്നുണ്ട്. നിലവിൽ എക്സ്കവേറ്റർ വഴി കിണറിനുള്ളിലേക്ക് തുരങ്കം നിർമിക്കുകയാണ്. കിണറിനുള്ളിലേക്ക് ഓക്സിജൻ നൽകുന്നുണ്ട്. എന്നാൽ, കുട്ടി അബോധാവസ്ഥയിലാണ്.
6 വയസുകാരൻ കുഴൽക്കിണറിൽ വീണു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
jibin
0
Tags
Top Stories