മഴവെള്ള ഡ്രെയ്നേജ് നിർമാണം; 85 ശതമാനം പൂർത്തിയായതായി ബഹ്റെെൻ

 


ബഹ്റെെൻ: മഴവെള്ളം സൂക്ഷിക്കുന്നതിനുള്ള ഡ്രെയ്നേജ് ശൃംഖലയുടെ നിർമാണം 85 ശതമാനം പൂർത്തിയായതായി ബഹ്റെെൻ പൊതുമരാമത്ത് വകുപ്പ് അണ്ടർ സെക്രട്ടറി അഹ്മദ് അബ്ദുൽ അസീസ് അൽ ഖയാത്ത് പറഞ്ഞു. സമയം അനുസരിച്ചാണ് പദ്ധതികൾ ബഹ്റെെൻ മുന്നോട്ട് കൊണ്ടുപോകുന്നത്. ആവശ്യമായ ക്രമീകരണങ്ങൾ അതിന് വേണ്ടി ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമം ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. സനദ് അൽ അസ്കൻ താഴ്വരയെ എക്കറിലെ ഡ്രെയ്നേജ് ശൃംഖലയുമായി ബന്ധിപ്പിക്കും. ബഹ്റെെനിലെ ഈ മേഖലയിൽ ആണ് മഴമൂലം വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. അത് കൊണ്ടാണ് ഈ പ്രദേശം തന്നെ മഴവെള്ള സംഭരിക്കായി തെരെഞ്ഞടുത്തത്. 1326 മീറ്റർ നീളത്തിൽ ഡ്രെയ്നേജ് ലൈനുകൾ ദീർഘിപ്പിക്കുന്നതിന്‍റെ നിർമാണം ഇപ്പോൾ പൂർത്തിയായി. മഴ വെള്ളം സംഭരിക്കാൻ സാധിക്കാതെ വലിയ പ്രശ്നങ്ങൾ ആണ് ഉണ്ടായിരുന്നത് പുതിയ ഡ്രെയ്നേജ് നിർമ്മാണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതോടെ വലിയ പ്രശ്നത്തിന് പരിഹാരം ആകും. ഇതിന് ആവശ്യമായ നിർമ്മാണ പ്രവർത്തനങ്ങൾ എല്ലാം നടന്നു കൊണ്ടിരിക്കുകയാണ്. മികച്ച ഗുണമേന്മയിൽ ആണ് ഈ സംവിധാനം ബഹ്റെെൻ നിർമ്മിക്കുന്നത്. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യം ഉറപ്പുവരുത്തുന്നതിന് മന്ത്രാലയം ആവശ്യമായ പരിപാടികൾ ആണ് നടത്തുന്നത്. നഗര വികസന പ്രവർത്തനത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മഴവെള്ള നിർമാർജന പദ്ധതി. മഴകാലത്ത് വലിയ പ്രശ്നങ്ങൾ ആണ് ഉണ്ടാകുന്നത്. കനത്ത മഴ പെയ്യുമ്പോൾ വിവിധ സ്ഥലങ്ങളിൽ വലിയ വെള്ളക്കെട്ടുകൾ ഉണ്ടാകും. നിരവധി വീടുകളും സ്ഥലങ്ങളും വെള്ളം കയറി നാശം സംഭവിക്കും. ഒരു പാട് റോഡുകൾ ഇത്തരത്തിൽ നശിച്ച് പോകുന്നുണ്ട്. അതിനെല്ലാം പരിഹാരം കിട്ടുന്നത് പുതിയ മഴവെള്ള നിർമാർജന പദ്ധതി വരുന്നതിലൂടെയാണ്. അധികൃതർ നൽകുന്ന മുന്നറിയിപ്പ് ജനങ്ങൽ പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.


Previous Post Next Post