മുംബൈ: ചുമയ്ക്കുള്ള കഫ് സിറപ്പ് എന്ന വ്യാജേന കടത്തുകയായിരുന്ന നിരോധിത ലഹരിമരുന്നായ കോഡിൻ മുംബൈയിലെ താനെയിൽ പിടിച്ചെടുത്തു. 8,640 കുപ്പി കോഡിനാണ് കണ്ടെടുത്തത്. കേസുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) ഒരു സംഘം ആഗ്ര മുംബൈ-ആഗ്ര ഹൈവേയിൽ നടത്തിയ പരിശോധനയിലാണ് കോഡിൻ കടത്ത് പിടികൂടിയത്. കാറിൽ 60 പെട്ടികളിലായി 8,640 കുപ്പി കോഡിനാണ് ഉണ്ടായിരുന്നത്. ഇവയുടെ ആകെ ഭാരം 864 കിലോയാണെന്ന് എൻസിബി ഉദ്യോഗസ്ഥർ പറഞ്ഞു. കോഡിൻ കലർത്തിയ കഫ് സിറപ്പായിരുന്നു കുപ്പികളിൽ ഉണ്ടായിരുന്നതെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ കാർ ഡ്രൈവറെ എൻസിബി അറസ്റ്റ് ചെയ്തു. ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെട്ടികൾ സ്വീകരിക്കേണ്ടിയിരുന്ന ആളെയും പിടികൂടി. ഇരു ചക്രവാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന ഇയാളെ രണ്ട് കിലോമീറ്ററോളം പിന്തുടർന്ന് സാഹസികമായാണ് പിടികൂടിയത്.മുംബൈയിലും താനെയിലും വിതരണം ചെയ്യുന്നതിനാണ് ഇവ എത്തിച്ചതെന്ന് എൻഡിബി ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ പിടിയിലായ രണ്ടുപേർക്കെതിരെയും വിവിധ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തതായി എൻസിബി വ്യക്തമാക്കി.
കഫ് സിറപ്പ് വഴി ലഹരി കടത്ത്; 8,640 കുപ്പികൾ പിടിച്ചെടുത്തു
jibin
0
Tags
top stores