പി സി ജോർജിന്റെ അറസ്റ്റ് സർക്കാരും മത തീവ്രവാദികളും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ: പി കെ കൃഷ്ണദാസ്






കോട്ടയം :  പി സി ജോർജിന്റെ അറസ്റ്റ്
സർക്കാരും മത തീവ്രവാദികളും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ എന്ന് ബി ജെ പി ദേശീയ നിർവാഹക സമിതിയംഗം പി കെ കൃഷ്ണദാസ്.

പി സി ജോർജിന്റെ വസതിയിൽ എത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തരോട് സംസാരിക്കുക യായിരുന്നു. പി സി ജോർജിനേ ഞായറാഴ്ച ക്ക്‌ മുൻപ് അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കാമെന്ന് സർക്കാർ തീവ്രവാദികൾ ക്ക്‌ നൽകിയ വാക്ക് പാലിക്കുക യായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. 

കൊടും കുറ്റവാളികളെ പിടിക്കുന്നതുപോലെ പോലീസ് വീട് വളഞ്ഞു പുലർച്ചെ അഞ്ചു മണിക്ക് അറസ്റ്റ് ചെയ്തതിന്റെ പകുതി ആത്മാർഥത പോലീസ് കാട്ടിയിരുന്നെങ്കിൽ എസ് എഫ് ഐ നേതാവ് അഭിമന്യു വിന്റെ കൊലപാതകികളെ പിടിക്കാമായിരുന്നു. എങ്കിൽ കേരളത്തിൽ പിന്നീട് നടന്ന അഞ്ചു കൊലപാതകങ്ങൾ ഒഴിവാകുമായിരുന്നു. 

ക്രൈസ്തവ പുരോഹിതരെയും, ഹിന്ദു മത നേതാക്കളെയും അതിക്ഷേപിക്കുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടും നടപടി എടുക്കാത്ത സർക്കാർ പി സി ജോർജിന്റെ കാര്യത്തിൽ പ്രത്യേക നിലപാടെടുക്കുന്നത് അടുത്ത ലോകസഭ തെരഞ്ഞെടുപ്പിൽ തീവ്രവാദികളുടെ പിന്തുണ ഉറപ്പാക്കാനാണ്. പി സി ജോരജിന് പൂർണ്ണ പിന്തുണ ബി ജെ പി നൽകുന്നതായി കൃഷ്ണദാസ് പറഞ്ഞു. 

ബി ജെ പി ജില്ലാ പ്രസിഡന്റ്‌ ലിജിൻലാൽ, മേഖല പ്രസിഡന്റ്‌ എൻ ഹരി, മിനർവ്വ മോഹൻ, പൂഞ്ഞാർ മാത്യു, അഡ്വ പി രാജേഷ്‌കുമാർ, ആർ സുനിൽകുമാർ, സുരേഷ് ഇഞ്ചയിൽ സന്തോഷ്‌ കൊട്ടാരം, സോയി ജേക്കബ്, രമേശൻ പി എസ് തുടങ്ങിയവർ അനുഗമിച്ചു
Previous Post Next Post