എം.സി റോഡിൽ പള്ളത്ത് വാഹനം ഇടിച്ച് ഒരാൾ മരിച്ചു

കോട്ടയം : എം.സി റോഡിൽ  പള്ളത്ത് അജ്ഞാത വാഹനം ഇടിച്ച് പാക്കിൽ സ്വദേശി മരിച്ചു. പാക്കിൽ തോണിക്കുഴിയിൽ ജനാർദനന്റെ മകൻ സന്തോഷ് ടി.ജി (49) ആണ് മരിച്ചത്. 

ശനിയാഴ്ച വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം. പ്രദേശത്തെ മീൻകടയിലേയ്ക്കു നടന്നു വരികയായിരുന്നു സന്തോഷ്. മീൻ കടയിലേയ്ക്കു പോയ ശേഷം റോഡ് മുറിച്ചു കടക്കാനായി റോഡരികിലൂടെ നടന്ന സന്തോഷിനെ ചിങ്ങവനം ഭാഗത്തേയ്ക്കു പോകുകയായിരുന്ന അജ്ഞാത വാഹനം ഇടിച്ചിടുകയായിരുന്നു.

 ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ് അബോധാവസ്ഥയിൽ കിടന്ന ഇദ്ദേഹത്തെ ഇതുവഴി എത്തിയ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.


Previous Post Next Post