യുഎഇ: യുഎഇയിൽ താമസിക്കുന്നവർക്ക്അടിയന്തരമായി പാസ്പോർട്ട് പുതുക്കേണ്ട
ആവശ്യം വന്നവർക്ക് ദുബായ് ഇന്ത്യൻ കോൺസുലേറ്റ് സൗകര്യങ്ങൾ ഒരുക്കി. അടുത്ത രണ്ട് ഞായറാഴ്ചകളിലാണ്
വാക് ഇൻ പാസ്പോർട്ട് സേവ ക്യാമ്പുകൾ നടത്താൻ ദുബായ് ഇന്ത്യൻ കോൺസുലേറ്റ് തീരുമാനിച്ചിരിക്കുന്നത്.
ഏതെല്ലാം സ്ഥലത്ത് പാസ്പോർട്ട് കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ദുബായ് ഇന്ത്യൻ
കോൺസുലേറ്റ് പുറത്തുവിട്ട കുറിപ്പിൽ പറയുന്നു. ദുബായിലും ഷാർജയിലും നാല് ബി.എൽ.എസ്
സെന്‍ററുകളിൽ ആണ് അടിയന്തരമായി പാസ്പോർട്ട് പുതുക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്.
ഇവിടെ എത്തുമ്പോൾ പാസ്പോർട്ട് എടുക്കാൻ മുൻകൂർ അപ്പോയിന്‍റ്മെന്‍റിന്‍റെ ആവശ്യമില്ല.
ആദ്യം ആരാണോ വരുന്നവർക്ക് അവർക്ക് എടുക്കാൻ സാധിക്കും. മാധ്യമം ആണ് വാർത്ത റിപ്പോർട്ട്
ചെയ്യുന്നത്. ബർദുബൈ മൻഖൂൽ റോഡിലെ അൽ ഐൻ സെന്‍ററിന് എതിർവശത്തെ അൽ ഖലീജ് സെന്‍റർ (എം
ഫ്ലോർ), ദുബായ് ദേര സിറ്റി സെന്‍റർ
, ദേര സിറ്റി സെന്‍റർ,
ഷാർജ എസ്.എസ്.ബി.സി ബാങ്ക് കെട്ടിടത്തിലെ എസ്.എസ്.ബി.സി
സെന്‍റർ, ബർദുബൈ ബാങ്ക് സ്ട്രീറ്റിലെ
ഹബീബ് ബാങ്ക് എ.ജി സുറിച്ച് അൽ ജവാറ ബിൽഡിങിലെ പ്രീമിയം ലോഞ്ച് സെന്‍റർ, എന്നിവിടങ്ങളിലാണ് ക്യാമ്പ് ഒരുക്കിയിരിക്കുന്നത്.
മെയ് 22, 29 തീയതികളിൽ ആണ് ക്യാമ്പ് സൗകര്യം
ഒരുക്കിയിരിക്കുന്നത്. രാവിലെ പത്ത് മുതൽ ഉച്ചക്ക് രണ്ട് ക്യാമ്പിൽ എത്തിയാൽ മതിയാകും.
1.30 വരെ ടോക്കൺ നൽകും. ഓൺലൈനിൽ
സമർപ്പിച്ച അപേക്ഷയും ആവശ്യമായ രേഖകളും കെെയ്യിൽ സൂക്ഷിച്ചാണ് വരേണ്ടത്. സംശയങ്ങൾക്ക്
80046342 എന്ന നമ്പറിൽ വിളിക്കാം.
ആർക്കൊക്കെ പാസ്പോർട്ട് പുതുക്കുന്നതിൽ
പങ്കെടുക്കാം
അടിയന്തരമായി പാസ്പോർട്ട്
പുതുക്കി ആവശ്യമുള്ളവർക്ക്
ചികിത്സ, മരണം പോലുള്ള ആവശ്യക്കാർക്ക് നാട്ടിൽ പോകുന്നവർ
ആണെങ്കിൽ
വിസ മാറുന്നവർക്കും വിസ കാലാവധി
കഴിയുന്നവർക്കും പാസ്പോർട്ട് പുതുക്കാം
ജൂൺ 30ന് മുൻപ് പാസ്പോർട്ട് കാലാവധി കഴിയുന്നവർക്ക് പുതുക്കാൻ
ഉള്ള അവസരം ഉണ്ടായിരിക്കും
പഠന ആവശ്യങ്ങൾക്കായി ഉടൻ എൻ.ആർ.ഐ
സർട്ടിഫിക്കറ്റ് ആവശ്യമുള്ളവർക്ക്
പഠന ആവശ്യങ്ങൾക്കായി വിദേശത്തേക്ക്
പോകാൻ തയാറെടുക്കുന്നവർക്ക്
പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്
(ഉടൻ ജോലി, ഇമിഗ്രേഷൻ) ആവശ്യങ്ങളുള്ളവർക്ക്