പ്രവാസികൾക്ക് ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി; ചർച്ച നടത്തി ബഹ്റെെൻ

 


ബഹ്റെെൻ: ബഹ്റൈനിലെ പ്രവാസി സമൂഹത്തിനായി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടത്തി ബഹ്റെെൻ. എയോൻ കമ്പനി പ്രതിനിധികളുമായി ആണ് ബഹ്റെെൻ ചർച്ച നടത്തിയത്. ആരോഗ്യ കാര്യ സുപ്രീം കൗൺസിൽ ചെയർമാൻ ലഫ്. ജനറൽ ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ ചർച്ചയാണ് ചർച്ചയിൽ പങ്കെടുത്തത്. ചർച്ചയിൽ തീരുമാനവുമായി സഹകരണക്കരാറിൽ ഒപ്പുവെക്കുകയും ചെയ്തു. രാജ്യത്ത് താമസിക്കുന്ന എല്ലാവരുടെയും ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണ് ദേശീയ മെഡിക്കൽ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കാൻ ഉദ്യേശിച്ചിരിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിൽ ഏറ്റവും കൂടുതൽ ചികിത്സ മെച്ചപ്പെടുത്തുന്നതിനും ആരോഗ്യ രംഗം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുമാണ് ഇത്തരത്തിലുള്ള പദ്ധതികൾ നടപ്പിലാക്കിയിരിക്കുന്നത്.രാജ്യത്തിന്റെ ആരോഗ്യ രംഗം കൂടുതൽ മെച്ചപ്പെടുത്താൻ വേണ്ടി ഇത് സഹായിക്കും. അതിന് ആവശ്യമായ പദ്ധതികൾ ആണ് നടപ്പിലാക്കുന്നത്. പല ഘട്ടങ്ങളിലൂടെയുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് ബഹ്റെെൻ മുന്നോട്ടു വെക്കുന്നത്. ഇത് കൂടുതൽ പേരെ ഈ പദ്ധതിയിലേക്ക് ആകർഷിക്കാൻ സാധിക്കും. സ്വദേശികൾക്കുള്ള ആരോഗ്യ ഇന്‍ഷുറൻസ് പദ്ധതിയും ഘട്ടം ഘട്ടമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. ഇതിന്റെ പ്രവർത്തനങ്ങളും അന്തിമ ഘട്ടത്തിൽ ആണ്.

Previous Post Next Post