സ്വിറ്റ്സർലൻഡ് : കുരങ്ങ് പനി വ്യാപനം കൊവിഡ് -19 പോലെയാകില്ലെന്ന് വ്യക്തമാക്കി ലോകാരോഗ്യ സംഘടന. എന്നിരുന്നാലും, ഭാവിയേക്കുറിച്ച് നിരവധി അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നുവെന്നും ലോകാരോഗ്യ സംഘടന വെള്ളിയാഴ്ച വ്യക്തമാക്കി. വസൂരിക്കെതിരെയുള്ള പ്രതിരോധ മരുന്നുകൾ എത്രമാത്രം ലഭ്യമാണെന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ തങ്ങളുടെ പക്കലില്ലെന്നും രാജ്യങ്ങളിൽ നിന്ന് ഡാറ്റ തേടുമെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. വസൂരിക്കെതിരെയുള്ള പ്രതിരോധ മരുന്ന് കുരങ്ങുപനിക്ക് ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. നിലവിൽ 20 രാജ്യങ്ങളിലായി മൊത്തം 200ലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നേരത്തെ രോഗബാധ റിപ്പോർട്ട് ചെയ്യാത്ത രാജ്യങ്ങളിൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വെസ്റ്റ് ആഫ്രിക്കയ്ക്ക് പുറത്ത് ഇത്തരമൊരു സംക്രമണം ആദ്യമായിട്ടാണ് കാണപ്പെടുന്നത് എന്നതാണ് ആശങ്കാജനകമായ കാര്യം. സാധാരണയായി ഒൻപത് ആഫ്രിക്കൻ രാജ്യങ്ങളിൽ മാത്രമാണ് കുരങ്ങ് പനി കണ്ടെത്തിയിരുന്നത് എന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി. എന്നാൽ, ഇപ്പോഴെവിടെ നിന്നുമാണ് വൈറസ് വ്യാപനം ഉണ്ടായിരിക്കുന്നത് എന്ന് വ്യക്തമല്ല. രോഗത്തിന്റെ വ്യാപനത്തിനുള്ള സാധ്യത വിലയിരുത്താൻ പ്രയാസമാണെന്ന് ആഗോള ആരോഗ്യ സംഘടന അഭിപ്രായപ്പെട്ടു. അതേസമയം, നിലവിൽ വാക്സിനേഷൻ വ്യാപകമാക്കേണ്ട ആവശ്യമില്ലെന്നും എന്നാൽ രോഗബാധിതരായ ആളുകളുമായി അടുത്തിടപഴകുന്നവർക്ക് ടാർഗെറ്റഡ് വാക്സിനേഷൻ ലഭ്യമാണെന്നും ഡബ്ല്യുഎച്ച്ഒ അധികൃതർ പറഞ്ഞു. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ് അഥവാ കുരങ്ങ് പനി. 1980ൽ ലോകത്ത് വ്യാപകമാകുകയും പിന്നീട്, ഉന്മൂലനം ചെയ്യപ്പെടുകയും ചെയ്ത ഓർത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി ഈ പുതിയ പനിക്ക് സാമ്യതകളും ഏറെയാണ്. വൈറസ് ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങൾ എന്നിവ വഴി നേരിട്ടുള്ള സമ്പർക്കത്തിലൂടെ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് കുരങ്ങ് പനി പകരാം. അണ്ണാൻ, എലികൾ, വിവിധ ഇനം കുരങ്ങുകൾ എന്നിവയുൾപ്പെടെ നിരവധി മൃഗങ്ങളിൽ വൈറസ് അണുബാധയുടെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. പ്രധാനമായും വനമേഖലയിലോ സമീപത്തോ താമസിക്കുന്ന ആളുകൾക്ക് രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പർക്കമുണ്ടായാൽ രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നത്.