വെള്ളാപ്പള്ളി നടേശന് തിരിച്ചടി.സെക്രട്ടറിയിലേക്ക് അധികാരം കേന്ദ്രീകരിക്കുന്നതിനെതിരെയുള്ള എറണാകുളം ജില്ലാ കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു.

 
തിരുവനന്തപുരം: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്  തിരിച്ചടി. എസ്എൻഡിപി ജനറൽ സെക്രട്ടറിയിലേക്ക് അധികാരം കേന്ദ്രീകരിക്കുന്നതിനെതിരെയുള്ള എറണാകുളം ജില്ലാ കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. നേരത്തെ ഈ ഉത്തരവ് ഹൈക്കോടതി സി൦ഗിൽ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ഈ സ്റ്റേയാണ് ഇന്ന് ഡിവിഷൻ ബെഞ്ച് നീക്കിയത്. 21 വർഷം  മുമ്പാണ് കേസ് തുടങ്ങുന്നത്. എസ്എൻഡിപി സംഘടനയുടെ ഭരണ ഘടനയിൽ മാറ്റം ആവശ്യപ്പെട്ട് 9 പേരാണ് കോടതിയെ സമീപിച്ചത്. 2019 ൽ ഇതിൽ വെള്ളാപ്പള്ളിക്ക് തിരിച്ചടിയായി പ്രഥമിക ഉത്തരവ് വന്നു. എന്നാൽ ഇതിനെതിരെ വെള്ളാപ്പള്ളി ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് ക്കോടതി സി൦ഗിൽ ബെഞ്ച് ജില്ലാ കോടതി വിധി സ്റ്റേ ചെയ്തു. എന്നാൽ ഡിവിഷൻ ബെഞ്ച് ഇത് നീക്കി. 
Previous Post Next Post