സൈന്യം എത്തി പാലക്കാട് മലയിൽ നിന്ന് രക്ഷിച്ച ബാബുവിൻ്റെ അഴിഞ്ഞാട്ട വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ കഞ്ചാവോ ലഹരിയോ എന്ന് സംശയം ഉന്നയിച്ച് സോഷ്യൽ മീഡിയാ കമൻ്റുകൾ !


പാലക്കാട്: മലയില്‍ കുടുങ്ങിയ ബാബു എന്ന യുവാവിനെ രക്ഷപ്പെടുത്തിയത് രാജ്യത്ത് തന്നെ വലിയ വാര്‍ത്തയായിരുന്നു.ഇന്ത്യന്‍ ആര്‍മി എത്തിയാണ് ഒടുവില്‍ ബാബുവിനെ മലയില്‍ നിന്ന് രക്ഷപ്പെടുത്തിയത്. കേരളം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യത്തിന് ഒടുവില്‍, വജയകരമായി സൈന്യം ഇയാളെ മലയില്‍ നിന്നും രക്ഷപ്പെടുത്തുകയായിരുന്നു. 
ഇപ്പോള്‍, ബാബുവിന്റേതെന്ന തരത്തില്‍, ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്‌. മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച്‌ തരിമ്പും വെളിവില്ലാതെ അസഭ്യവര്‍ഷവുമായാണ് ഇയാളുടെ ദൃശ്യങ്ങള്‍. കുറച്ചുപേര്‍ തലവഴി വെള്ളമൊഴിച്ച്‌ ലഹരിയില്‍ നിന്ന് ഇറക്കാന്‍ ശ്രമിക്കുന്നുണ്ട്. ‘കടുത്ത അസഭ്യവര്‍ഷം ചൊരിയുന്ന ഇയാള്‍ക്ക് വേണ്ടിയാണോ നമ്മുടെ നികുതിപ്പണം കൊടുത്ത് സൈന്യം ഇയാളെ രക്ഷപ്പെടുത്തിയത്’ എന്നാണ്‌ സോഷ്യല്‍ മീഡിയയുടെ ചോദ്യം. വീഡിയോയെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.
Previous Post Next Post