നിശ്ചയിച്ചതിലും ഒരു ദിവസം വൈകിയാണ് ഇരട്ടപാത കമ്മിഷനിങ് ചെയ്യുന്നത്. തിങ്കളാഴ്ച നടന്ന സുരക്ഷാ പരിശോധന തൃപ്തികരം ആണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ട്രോളി പരിശോധനയിലും എഞ്ചിൻ പരിശോധനയിലും സുരക്ഷ കമ്മീഷണർ അതൃപ്തി ഒന്നും രേഖപ്പെടുത്തിയിട്ടില്ല.
അതുകൊണ്ട് തന്നെ കമ്മിഷനിങ് ലക്ഷ്യമിട്ട് അവസാന ജോലികൾ പുരോഗമിക്കുകയാണ്. മുട്ടമ്പലത്ത് പുതിയ പാതയും പഴയ പാതയും യോജിപ്പിക്കുന്ന ജോലികൾ ഇന്ന് തീരും.
പാറോലിക്കലിൽ പുതിയ പാതയും പഴയ പാതയും തമ്മിൽ ബന്ധിപ്പികുന്ന ജോലികൾ ഞായറാഴ്ച രാവിലെ ആണ് തുടങ്ങുക. ഇത് 10 മണിക്കൂറോളം നീണ്ടേക്കും. ഇത് പൂർത്തിയായാൽ ഇരട്ടപാത ഗതാഗതത്തിന് സജ്ജമാകും.