ബഹ്റെെൻ: യാത്ര രേഖകളിൽ കൃത്രിമം കാണിച്ച് രണ്ട് വനിതകൾ ബഹ്റെെനിൽ പിടിയിൽ. രാജ്യത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ചതിന്റെ പേരിൽ ആണ് അധികൃതർ ഇവരെ പിടിക്കൂടിയിരിക്കുന്നത്. രണ്ട് പ്രവാസി വനിതകള്‍ക്ക് ജയില്‍ വിധിച്ചു. ബഹ്റെെനിൽ താമസിക്കുന്നതിന് വേണ്ടി രേഖകൾ തയ്യാറാക്കിയാണ് ഇവർ എത്തിയിരിക്കുന്നത്. ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതിയാണ് ഇവർക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. രാജ്യത്ത് താമസിക്കാൻ വേണ്ടി ഉണ്ടാക്കിയ രേഖകളിൽ ഇവർ കൃത്യമം കാണിച്ചെന്ന് കണ്ടെത്തി. 41ഉം 45ഉം വയസുള്ള സ്‍ത്രീകളെയാണ് ബഹ്റെെൻ അധികൃതർ പിടികൂടിയത്. ഒരു വര്‍ഷം മുമ്പ് വിസിറ്റ് വിസയിൽ രാജ്യത്ത് എത്തിയ 41കാരി രണ്ട് ആഴ്ച മാത്രം ആണ് രാജ്യത്ത് താമസിച്ചത്. എന്നാൽ ഇവർ ഡിസംബര്‍ 13ന് രാജ്യത്ത് നിന്നും പോയെന്നും പിന്നീട് ഡിസംബര്‍ 15ന് തിരികെ വന്നുവെന്ന് കാാണിക്കുന്ന രേഖകൾ ആണ് ഉണ്ടാക്കിയിരിക്കുന്നത്. രാജ്യത്തിന് പുറത്തേക്ക് പോകുമ്പോഴും വരുമ്പോഴും പാസ്പോർട്ടിൽ ഒരു സീൽ പതിക്കും. ഇതാണ് ഇവർ വ്യാജമായി ഉണ്ടാക്കി സ്വന്തം പാസ്പോർട്ടിൽ പതിച്ചത്. 45 വയസുകാരിയായ രണ്ടാം പ്രതിക്കും ഇവർക്കും രാജ്യത്തേക്ക് പ്രവേശിക്കാൻ വേണ്ടി മറ്റൊരാൾ ആണ് സഹായം നൽകിയത്. കഴിഞ്‍ ജനുവരി മാസത്തിൽ ആയിരുന്നു സംഭവം നടക്കുന്നത്. നാട്ടില്‍ പോകാനായി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഇവരുടെ രേഖകളിൽ ചില വിത്യാസങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. ബോര്‍ഡിങ് പാസ് വാങ്ങിയ ശേഷം ഇവർ പാസ്പോർട്ട് നൽകി. പാസ്പോർട്ട് പരിശോധന നടത്തിയപ്പോൾ ആണ് ഉദ്യോഗസ്ഥര്‍ സംശയകരമായ രണ്ട് സീലുകള്‍ കണ്ടെത്തിയത്. ബഹ്റൈന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ യഥാര്‍ത്ഥ സീല്‍ പോലെ തോന്നുമെങ്കിലും ചില വിത്യാസങ്ങളിൽ അതിൽ ഉണ്ടായിരുന്നു. പിന്നീട് വിശദമായ പരിശോധന നടത്തിയപ്പോൾ ആണ് ഇവരുടെ കള്ളത്തരങ്ങൾ പുറത്തുവന്നത്. അധികൃതർ ആദ്യം ചോദ്യം ചെയ്തപ്പോൾ ഇവർ കുറ്റം നിക്ഷേധിച്ചു. പരിചയക്കാരനെ ഏൽപ്പിച്ചാണ് വിസ പുതുക്കിയത് എന്നാണ് പറഞ്ഞത്. നിയമ വിരുദ്ധമായി രാജ്യത്ത് താമസിക്കുന്നത് എന്ന കാര്യം തങ്ങൾക്ക് അറിയില്ലെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്. എന്നാൽ ഇവർക്ക് എതിരെ തെളിവുണ്ടാതിന്റെ അടിസ്ഥാനത്തിൽ ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതി ശിക്ഷ വിധിക്കുകയായിരുന്നു. കേസില്‍ ഉള്‍പ്പെട്ട മറ്റൊരു യുവതിയെ തെളിവുകൾ ഇല്ലാത്തതിനാൽ കോടതി കുറ്റവിമുക്തയാക്കി.