ശ്രീനിവാസന്‍ വധക്കേസില്‍ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ




കൊല്ലപ്പെട്ട ശ്രീനിവാസൻ, അറസ്റ്റിലായ ജിഷാദ്


പാലക്കാട്:ആര്‍എസ്‌എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസില്‍ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ജിഷാദ് ബിയുടെ അറസ്റ്റ് രേഖപ്പെടുത്തി.ഇയാളെ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ ഇയാള്‍ പങ്കെടുത്തു എന്നാണ് പൊലീസ് നല്‍കുന്ന സൂചന.

ഏപ്രില്‍ പതിനാറിനു പാലക്കാട് മേലാമുറിയില്‍ വെച്ചാണ് ആര്‍എസ്‌എസ് നേതാവായ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്. മൂന്നു ഇരുചക്ര വാഹനങ്ങളില്‍ എത്തിയ ആറുപേരാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തി മണിക്കൂറുകള്‍ കഴിയും മുന്‍പായിരുന്നു കൊലപാതകം.
Previous Post Next Post