അബുദാബി: ഫുട്‌ബോള്‍ കളിക്കുന്നതിനിടെ മലയാളി യുവാവ് വീണു മരിച്ചു. ബീച്ചില്‍ സുഹൃത്തുക്കളോടൊപ്പം ഫുട്‌ബോള്‍ കളിക്കുന്നതിനിടെ തളര്‍ന്നു വീണാണ് യുവാവിന്റെ മരണം. കാസര്‍കോട് അച്ചാംതുരുത്തി സ്വദേശിയായ പടിഞ്ഞാറെമാടിലെ പാചകവിദഗ്ധന്‍ എ കെ രാജുവിന്റെയും ടി വി പ്രിയയുടെയും മകന്‍ അനന്തുരാജ് (ഉണ്ണി- 24) ആണ് മരിച്ചത്. അബുദാബി ഫ്യൂച്ചര്‍ പൈപ്പ് ഇന്‍ഡസ്ട്രിയല്‍ കമ്പനിയിലെ മിഷ്യന്‍ ഓപ്പറേറ്ററായിരുന്നു. കുറച്ചു മാസം മുമ്പ് നാട്ടില്‍ വച്ച് വിവാഹം ഉറപ്പിച്ച ശേഷമാണ് ജോലി സ്ഥലത്തേക്ക് മടങ്ങിയത്. കബഡി താരമായിരുന്നു. പടന്നക്കട് നെഹ്‌റു കോളജ് 2ാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി ആതിര രാജു ഏക സഹോദരിയാണ്. മൃതദേഹം ഇന്ന് രാവിലൈ 10 ന് നാട്ടിലെത്തിച്ച് കോട്ടപ്പുറം സമുദായ ശ്മശാനത്തില്‍ സംസ്‌കരിക്കും.