കാണാതായ യുവാവിനെ കണ്ടെത്താന്‍ സഹായം തേടി ഒമാൻ പൊലീസ്


 ഒമാൻ: ഒമാനിൽ കാണാതായ യുവാവിനെ കണ്ടെത്താൻ പോലീസിന്റെ മുന്നറിയിപ്പ്. മുഹമ്മദ് ബിൻ നാസ്സർ ബിൻ മുഹമ്മദ് അൽ മാമരി എന്ന് പേരുള്ള സ്വദേശിയായ യുവാവിനെയാണ് കണ്ടെത്താൻ പോലീസ് പരസ്യം നൽകിയിരിക്കുന്നത്. ഏപ്രിൽ 27 വ്യാഴാഴ്ച മുതൽ ഇയാളെ കാണാനില്ല. ഒമാനിലെ ശർഖിയ ഗവര്‍ണറേറ്റില്‍ നിന്നും ആണ് ഇയാളെ കാണാതായത്. ഒമാൻ റോയൽ പോലീസ് ആണ് ഇക്കാര്യം അറിയിച്ചത്. ഇദ്ദേഹം കടലിൽ പോയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പോലീസ് പുറത്തുവിട്ടിട്ടുണ്ട്. മുഹമ്മദ് ബിൻ നാസ്സർ ബിൻ മുഹമ്മദ് അൽ മാമരിയെപറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 9999 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് ആവശ്യപ്പെട്ടു. 

Previous Post Next Post