നിലമ്പൂരിൽ കത്തിക്കുത്തില്‍ നാല് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്ക്




മലപ്പുറം: നിലമ്പൂരിൽ ഇതര സംസ്ഥാന തൊഴിലാളികളും പ്രദേശിവാസികളും തമ്മിലുണ്ടായ കത്തിക്കുത്തില്‍ നാല് പേ‍ര്‍ക്ക് പരിക്കേറ്റു. നാല് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് സംഘ‍ര്‍ഷത്തിനിടെ കുത്തേറ്റത്ത്.

 കുത്തേറ്റവരെ നിലമ്പൂർ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല. പ്രദേശവാസികളായ യുവാക്കളും ബംഗാള്‍ സ്വദേശികളായ  തൊഴിലാളികളും തമ്മിലാണ് സംഘ‍ര്‍ഷമുണ്ടായത്. 

ഇരുകൂട്ടരും തമ്മിലുള്ള വാക്കുതര്‍ക്കം ആക്രമണത്തിലും പരസ്പര കൈയേറ്റത്തിലും കലാശിക്കുകയായിരുന്നു.




Previous Post Next Post