യൂണിഫോം ഒഴിവാക്കിയ ഡ്രൈവർ!; ആ വൈറൽ ചിത്രം ദുരുദ്ദേശ്യപരമെന്ന് കെഎസ്ആർടിസി ചിത്രം എഡിറ്റ് ചെയ്തത് !




തിരുവനന്തപുരം*: കെഎസ്ആർടിസി ബസിൽ യൂണിഫോം ധരിക്കാതെ ഡ്രൈവർ വാഹനമോടിച്ചു എന്ന രീതിയിൽ പ്രചരിക്കുന്ന ചിത്രം തെറ്റിദ്ധാരണ പരത്തുന്നതാണെന്നു വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി. ഇങ്ങനെ ഒരു ചിത്രം പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപെട്ടപ്പോൾ തന്നെ കെ.എസ്.ആർ.ടി.സി വിജിലൻസ് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തിൽ, കെഎസ്ആർടിസി മാവേലിക്കര യൂണിറ്റിലെ ഡ്രൈവർ പി.എച്ച്.അഷറഫ് മേയ് 24ന് തിരുവനന്തപുരം - മാവേലിക്കര സർവീസിൽ ഡ്യൂട്ടി നിർവഹിക്കുന്നതിനിടെയാണ് തെറ്റിധാരണ പരത്തുന്ന രീതിയിൽ ചിലർ ചിത്രമെടുത്ത് പ്രചരിപ്പിച്ചതെന്നു കണ്ടെത്തി._

_ജോലി ചെയ്യുമ്പോൾ യൂണിഫോം പാന്റിനു മുകളിലായി അഴുക്കു പറ്റാതിരിക്കുവാൻ മടിയിൽ വലിയ ഒരു തോർത്ത് അഷറഫ് വിരിച്ചിരുന്നു. ഇത് പ്രത്യേക രീതിയിൽ ഫോട്ടോ എടുത്ത് തെറ്റിധാരണ ഉണ്ടാക്കുന്ന രീതിയിൽ പ്രചരിപ്പിക്കുകയാണ് ചെയ്തതെന്ന് അന്വേഷണത്തിൽ വ്യക്തമായി. അനുവദനീയമായ രീതിയിൽ യൂണിഫോം ധരിച്ച് കൃത്യനിഷ്ഠയോടെ ജോലി ചെയ്യുന്ന ജീവനക്കാരനെ തെറ്റിധാരണ പരത്തുന്ന രീതിയിൽ ചിത്രമെടുത്ത് ദുരുദ്ദേശ്യത്തോടെ പ്രചരിപ്പിക്കുകയാണ് ചെയ്തതെന്നു അധിക‍ൃതർ പറഞ്ഞു. പ്രചരിക്കുന്ന ചിത്രം സൂം ചെയ്ത് നോക്കിയാൽ യൂണിഫോമായ സ്കൈ ബ്ലൂ ഷർട്ടും, നേവി ബ്ലു പാന്റും തന്നെയാണ് അഷറഫ് ധരിച്ചിരിക്കുന്നത് എന്നു വ്യക്തമാണെന്നും കെ.എസ്.ആർ.ടി.സി വാർത്താക്കുറിപ്പിൽ അറിയിച്ചു._

Previous Post Next Post