അ​മേ​രി​ക്ക​യു​മാ​യി സ​ഹ​ക​ര​ണം ശ​ക്​​ത​മാ​ക്കും: ബ​ഹ്​​റൈ​ൻ പ്രധാനമന്ത്രി


ബഹ്റെെൻ: അമേരിക്കയുമായുള്ള സഹകരണം ശക്തിപ്പെടുത്താൻ തീരുമാനിച്ച് ബഹ്റെെൻ. സൈനിക, പ്രതിരോധ മേഖലകളിലടക്കം അമേരിക്കയുമായി സഹകരണം ശക്തമാക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. യു എസ് സെൻട്രൽ കമാൻഡ് മേധാവി ലഫ്. ജനറൽ മൈക്കൽ കൊറീലയെയും പ്രതിനിധി സംഘത്തെയും ബഹ്റെെൻ പ്രധാനമന്ത്രി രാജ്യത്തേക്ക് സ്വീകരിച്ചു. അതിന് ശേഷം ആയിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. രണ്ട് രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിലൂടെ സമാധാനവും, സുസ്ഥിരതയും കെെവരിക്കും. ഈ രണ്ട് മേഖലയിലും വലിയ പങ്കാണ് അമേരിക്ക വഹിച്ച് കൊണ്ടിരിക്കുന്നതെന്ന് ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ പറഞ്ഞു. ബഹ്റെെൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം പറഞ്ഞത്. രണ്ട് രാജ്യങ്ങൾക്ക് ഇടയിൽ ഉള്ള ബന്ധവും വിവിധ മേഖലകളിലെ സഹകരണവും കൂടുതൽ ശക്തമാക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. റിഫ പാലസിൽ ആയിരുന്നു ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ബി.ഡി.എഫ് ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ ദിയാബ് ബിൻ സഖർ അന്നഈമിയുമായി കൂടിക്കാഴ്ച നടത്തിയത്. ബഹ്റെെൻ ധനകാര്യ മന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫയും ഉണ്ടായിരുന്നു.

Previous Post Next Post