പത്തനംതിട്ട തിരുവല്ല വാളക്കുഴി സ്വദേശി ബഹ്റൈനില്‍ മുങ്ങിമരിച്ചു.

മനാമ: പത്തനംതിട്ട തിരുവല്ല വാളക്കുഴി സ്വദേശി ജിബു മത്തായി (39) ബഹ്റൈനില്‍ മുങ്ങിമരിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പം സ്വിമ്മിംഗ്‌ പൂളില്‍ കുളിക്കുന്നതിനിടെയാണ്‌ അപകടം സംഭവിച്ചത്‌. സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ടെക്നോവേവ്‌ ഇന്റര്‍നാഷണല്‍ ഗ്രൂപ്പില്‍ ഇലക്ര്രീഷ്യനായി ജോലി ചെയ്യു വരികയായിരുന്നു. ഭാര്യയും മൂന്ന്‌ കുഞ്ഞുങ്ങളും ബഹ്റൈനിലുണ്ട്‌. മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായിരുന്ന ജിബു മത്തായിയുടെ നിര്യാണത്തില്‍ ഒഐസിസി ബഹ്റൈനും പത്തനംതിട്ട പ്രവാസി അസോസിയേഷനും അനുശോചനം രേഖപ്പെടുത്തി.

Previous Post Next Post