അമേരിക്കൻ കമ്പനിയായ ആപ്പിളിനെ പിന്തള്ളി സൗദി ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോ


റിയാദ്: സൗദി ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോ ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി. സൗദി സ്റ്റോക്ക് മാർക്കറ്റിൽ ഇന്നത്തെ ട്രേഡിങ്ങിൽ അരാംകോയുടെ ഓഹരി ഉയർന്ന് 46.10 റിയാൽ ആണ് രേഖപ്പെടുത്തിയത്. ഇതോടെ, കമ്പനിയുടെ വിപണി മൂല്യം 2.464 ട്രില്യൺ ഡോളറായി (9.24 ട്രില്യൺ റിയാൽ) എത്തി. എന്നാൽ, “ആപ്പിളിന്റെ” ഇപ്പോഴത്തെ മൂല്യം 2.461 ട്രില്യൺ ഡോറായി താഴ്ന്നു. ടെക്‌നോളജി കമ്പനിക്ക് മൂന്ന് ദിവസത്തിനുള്ളിൽ അതിന്റെ വിപണി മൂല്യത്തിന്റെ 200 ബില്യൺ ഡോളറിലധികമാണ് നഷ്ടമായത്. ഉയർന്ന എണ്ണവില അരാംകോയുടെ സാധ്യതകളെ പിന്തുണച്ചതിൽ പ്രധാന പങ്ക് വഹിച്ചു. അമേരിക്കൻ വിപണികളിലെ തിരുത്തൽ ആപ്പിളിനെ ബാധിക്കുകയും ചെയ്തു. യുഎസ് കമ്പനിയായ മൈക്രോസോഫ്റ്റ് 1.979 ട്രില്യൺ ഡോളർ വിപണി മൂല്യവുമായി രണ്ട് കമ്പനികളുടെ പിന്നിലാണ്. റഷ്യൻ അധിനിവേശത്തിനു ശേഷം ഈ വർഷാരംഭം മുതൽ ശക്തമായ എണ്ണവില നേട്ടം അരാംകൊക്ക് കൈമുതലായിട്ടുണ്ട്. ശക്തമായ ലാഭം കൈവരിക്കുമെന്ന പ്രതീക്ഷയുടെ വെളിച്ചത്തിൽ അരാംകോ 2022 ന്റെ ആദ്യ പാദത്തിലെ സാമ്പത്തിക ഫലങ്ങൾ അടുത്ത ഞായറാഴ്ച പ്രഖ്യാപിക്കും..


Previous Post Next Post