മലയാളി യുവാവ് സൗദിയിൽ ആത്മഹത്യ ചെയ്ത നിലയിൽ


റിയാദ്: മലയാളി യുവാവ് സൗദിയിൽ ആത്മഹത്യ ചെയ്ത നിലയിൽ. തിരുവനന്തപുരം സ്വദേശി മുരുക്കുംപുഴ, ചിലമ്പ്, ഗാന്ധിഗ്രാം കോളനിയിൽ അനീഷ് ചന്ദ്രനെയാണ് ദമാമിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സൗദിയിൽ ഇയാൾ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. യുവാവിനെ കാണാതായതിനെത്തുടർന്ന് സുഹൃത്തുക്കൾ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. അവിവാഹിതനാണ്. അച്ഛൻ – ചന്ദ്രൻ മാധവൻ, അമ്മ ജാനകി. ദമാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിന് സാമൂഹ്യ പ്രവർത്തകൻ നാസ് വക്കതിന്റെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്.

Previous Post Next Post