പാമ്പാടിയിൽ കനത്ത മഴ തുടരുന്നു. രാവിലെ മുതൽ ആരംഭിച്ച മഴയിൽ തോടുകളിൽ ജലനിരപ്പ് ഉയരുന്നു അടിയന്തിര ഘട്ടങ്ങളിൽ സഹായിക്കാൻ പാമ്പാടി പോലീസും ഫയർഫോഴ്സും പൂർണ്ണ സജ്ജം

✒️ ജോവാൻ മധുമല 

പാമ്പാടി : പാമ്പാടിയിൽ കനത്ത മഴ രാവിലെ മുതൽ ആരംഭിച്ച മഴയിൽ തോടുകളിൽ ജലനിരപ്പ് ഉയരുന്നു രാവിലെ മുതൽ തുടങ്ങിയ മഴക്ക് ശമനമില്ല ചക്രവാതച്ചുഴി കേരളത്തിന് മുകളിൽ നിലനിൽക്കുന്നതിനാൽ മഴ തുടരുമെന്നാണ് പ്രവചനം കോട്ടയം ജില്ലയിൽ യൊല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്പാമ്പാടി യിൽ അടിയന്തിര സാഹജര്യം ഉണ്ടായാൽ പാമ്പാടി പോലീസ് - 0481 2505322 ,  പാമ്പാടി ഫയർ ഫോഴ്സ് -   04812506600 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ് 

അതേ സമയം  കാസർകോട് വരെയുള്ള ഏഴ് ജില്ലകളിലാണ് ഇന്ന് തീവ്രമഴ മുന്നറിയിപ്പ് ഉണ്ട് 
ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അറബിക്കടലിനും കേരളത്തിന് മുകളിലുമായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി മധ്യ കേരളത്തിലും വടക്കൻ കേരളത്തിലുമാണ് കൂടുതൽ മഴ പ്രതീക്ഷിക്കുന്നത്. 
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയും കേരളം മുതൽ വിദർഭ വരെ നിലനില്‍ക്കുന്ന ന്യുനമർദ്ദ പാത്തിയും ശക്തമായ പടിഞ്ഞാറൻ കാറ്റും മഴയുടെ ശക്തി കൂട്ടും.
അടുത്ത രണ്ട് ദിവസം കൂടി വ്യാപക മഴ കിട്ടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. 
മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം കേരളത്തിലേക്ക് നീങ്ങുന്ന കാലവര്‍ഷം മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിലേക്കും ആൻഡമാൻ ദ്വീപ് സമൂഹങ്ങളിലേക്ക് അടുത്ത രണ്ടു ദിവസത്തിനുള്ളിൽ പൂർണമായും എത്തിച്ചേരും. 
മെയ് 27-ഓടെ കാലവര്‍ഷം കേരളത്തിലെത്തും എന്നാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം.
Previous Post Next Post