'വേഗം പണക്കാരനാകാൻ മന്ത്രവാദം'; രണ്ട് പേരെ പിടികൂടി അജ്മാൻ പൊലീസ്


ദുബായ്: പണം സമ്പാദിക്കാൻ വേണ്ടി മന്ത്രവാദം നടത്തിയ കേസിൽ ദുബായിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. 2 അറബ് വംശജരെ ആണ് അജ്മാൻ പൊലീസ് പിടിക്കൂടിയത്. ഇവരെ കുറിച്ച് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആണ് പരിശോധന നടത്തിയത്. ഇവർ പ്രവർത്തിക്കുന്ന കേന്ദ്രം വളഞ്ഞാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരുടെ അടുത്തേക്ക് മന്ത്രവാദത്തിനെന്ന പേരിൽ പോലീസ് ഒരാളെ അയച്ചു. ഇയാൾ അവരുടെ രഹസ്യ കേന്ദ്രത്തിലെത്തി വിവരങ്ങൾ പോലീസിന് കെെമാറുകയായിരുന്നു. ഇത് അനുസരിച്ച് പോലീസ് അവരെ അറസ്റ്റ് ചെയ്തു. ഇവരുടെ കെെവശത്ത് നിന്നും മന്ത്രവാദസാമഗ്രികളും മറ്റും കണ്ടെടുത്തു. പോലീസ് ഇവർക്കെതിരെ കേസെടുത്തു. പ്രതികളെ പ്രോസിക്യൂഷന് കൈമാറി.


Previous Post Next Post