ഗൾഫ് കറൻസികൾ ഉയർന്ന് തന്നെ; നേട്ടം കൊയ്യാൻ സാധിക്കാതെ പ്രവാസികൾ


ഗൾഫ് : രൂപയുടെ മൂല്യം ഇന്നലെ ഉയർന്ന് തന്നെയായിരുന്നു. അതുകൊണ്ട് ഗൾഫ് കറൻസികൾക്ക് ഇന്നലെ നല്ല മൂല്യം ലഭിച്ചു. എന്നാൽ പ്രവാസികൾക്ക് ഇതിന്റെ ആനുകൂല്യം കിട്ടിയില്ല. ഇന്നലെ ബുദ്ധപൂർണിമ പ്രമാണിച്ച് ഇന്ത്യയിലെ ബാങ്കുകൾക്ക് അവധി ആയിരുന്നു. പുതിയ നിരക്കിൽ ഇന്നലെ ഇടപാട് നടത്താൻ സാധിച്ചില്ല അതുകൊണ്ട് തന്നെ അതിന്റെ ഗുണം പ്രവാസികൾക്ക് കിട്ടിയില്ല. മേയ് 13ന് വിപണിയിൽ ഉണ്ടായിരുന്ന നിരക്ക് തന്നെയാണ് ഇന്നലെയും ലഭിച്ചത്. ഗൾഫിലെ ധനകാര്യ സ്ഥാപനങ്ങൾ ഈ നിരക്കിൽ തന്നെയാണ് ഇടപാട് നടത്തിയത്. 20–50 പൈസ വരെ പ്രവാസികൾക്ക് നഷ്ടം വന്നത്. പഴയ നിരക്കിൽ ആണ് വിനിമയം നടത്തുന്നത് എന്ന് അറിഞ്ഞ പലരും ഇടപട് നടത്താതെ തിരിച്ച് പോയി.ഒരു യുഎഇ ദിർഹത്തിന് 21 രൂപ 20 പൈസയായിരുന്നു ഇന്നലെ ലഭിച്ച നിരക്ക്, ഒരു ബഹ്റൈൻ ദിനാർ 206.48 രൂപ. കുവെെറ്റ് ദിനാർ 253.45 രൂപ, സൗദി റിയാൽ – 20.75 രൂപ, ഒമാൻ റിയാൽ – 202.22 രൂപ എന്നിങ്ങനെയാണ് ലഭിച്ച നിരക്ക്. ഇന്നലെ ഇത്തരം നിരക്ക് ലഭിച്ചെങ്കിലും പഴയ നിരക്കിൽ തന്നെയാണ് വിനിമയം നടന്നത്. രാജ്യാന്തര നിരക്കിനെക്കാൾ 5–15 പൈസയുടെ വ്യത്യാസത്തിലാണ് ധനകാര്യ സ്ഥാപനങ്ങൾ ഇടപാട് നടത്തുന്നത്.

Previous Post Next Post