ചികിത്സയ്ക്കിടെ കരഞ്ഞതിന് ആശുപത്രി പണം ഈടാക്കി; ആരോപണവുമായി യുവതി


ന്യൂയോർക്ക്: 'ആശുപത്രിയിൽ നിന്ന് കരഞ്ഞാൽ ആശുപത്രി പണം ഈടാക്കുമോ? അങ്ങനെയാണെങ്കിൽ ബില്ലടക്കാനല്ലേ നേരം കാണു.' വാർത്തയുടെ തലക്കെട്ട് കാണുമ്പോൾ ആദ്യം മനസിലേക്കെത്തിയ ചോദ്യം ഇതായിരിക്കുമല്ലേ. നെറ്റി ചുളിക്കാൻ വരട്ടെ, യുഎസിലെ ഒരു ആശുപത്രിയിൽ നിന്ന് തന്‍റെ സഹോദരിക്ക് നേരിടേണ്ടി വന്ന ദുരനുഭവം വിവരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കമിയൽ ജോൺസൺ എന്ന യുവതി. ആശുപത്രിയിൽ നിന്ന് ലഭിച്ച ബിൽ സഹിതം ട്വിറ്ററിലൂടെയാണ് ഇവർ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ആശുപത്രിയിൽ നടത്തിയ വിവിധ ടെസ്റ്റുകളുടെ ബില്ലിനൊപ്പമാണ് വൈകാരികമായ പെരുമാറ്റത്തിന് 3,000 രൂപ ($40) ഇടാക്കിയിരിക്കുന്നത്. ആരോഗ്യാവസ്ഥ മോശമായതിനെത്തുടർന്ന് എന്‍റെ സഹോദരി ഒരു ഡോക്ടറെ കാണുകയായിരുന്നു. അവിടെ നിന്ന് കരഞ്ഞതിന് അവർ 3000 രൂപ ഈടാക്കി. കാമിൽ ട്വിറ്ററിൽ ആശുപത്രി ബില്ലിന്‍റെ ചിത്രത്തിനൊപ്പം കുറിച്ചു.

Previous Post Next Post