കൊച്ചിയില്‍ നിന്ന് സൗദിയിലേക്ക് കൂടുതല്‍ സര്‍വീസുകളുമായി ഇന്‍ഡിഗോ


കൊച്ചി: കൊച്ചിയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സ് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു. ജൂണ്‍ 15 മുതല്‍ ജിദ്ദയിലേക്കും ദമാമിലേക്കും ഇന്‍ഡിഗോ സര്‍വീസുകള്‍ നടത്തും. നിലവില്‍ കൊച്ചിയില്‍ നിന്നും സൗദി എയര്‍ലൈന്‍സും എയര്‍ ഇന്ത്യ എക്‌സ്പ്രസും സൗദിയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. രണ്ട് വിമാന കമ്പനികളും കൂടി ആഴ്ചയില്‍ ആകെ 15 സര്‍വീസുകളാണ് നടത്തുന്നത്. ഇന്‍ഡിഗോ കൂടി സര്‍വീസുകള്‍ തുടങ്ങുന്നതോടെ സൗദിയിലേക്കുള്ള സര്‍വീസുകളുടെ എണ്ണം ആഴ്ചയില്‍ 29 ആകും. സൗദിയിലേക്ക് നേരിട്ടുള്ള യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകും ഇന്‍ഡിഗോ പുതിയ സര്‍വീസുകള്‍. അതേസമയം, മാലദ്വീപിലേക്ക് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകളുടെ എണ്ണം കൂടുന്നു. മാലിദ്വീപിലെ ഹാനിമാധുവിലേക്ക് മാല്‍ഡീവിയന്‍ എയര്‍ലൈന്‍സിന്റെ സര്‍വീസ് പുനഃരാരംഭിച്ചു. മാലെയിലേക്കുള്ള സര്‍വീസുകളുടെ എണ്ണം മേയ് 29 മുതല്‍ ആഴ്ചയില്‍ 5 ദിവസമായി വര്‍ദ്ധിക്കും. ഹാനിമാധുവിലേക്ക് മാല്‍ഡീവിയന്‍ എയര്‍ലൈന്‍സിന്റെ സര്‍വീസ് പുനഃരാരംഭിച്ചു. മാലെയിലേക്കുള്ള വിമാന സര്‍വീസുകളുടെ എണ്ണം മെയ് 29 മുതല്‍ ആഴ്ചയില്‍ അഞ്ച് ദിവസമായി വര്‍ദ്ധിക്കും. ഹാനിമാധുവിലേക്ക് ആഴ്ചയില്‍ രണ്ട് ദിവസമാണ് സര്‍വീസ് നടത്തുക. ഞായര്‍, വ്യാഴം ദിവസങ്ങളില്‍ പുലര്‍ച്ചെ 2.40 ന് തിരുവനന്തപുരത്ത് എത്തുന്ന വിമാനം 3.40 ന് തിരിച്ചുപോകും. നിലവില്‍ മാലെയിലേക്ക് തിങ്കള്‍, വ്യാഴം, ശനി എന്നീ ദിവസങ്ങളിലാണ് സര്‍വീസ് ഉള്ളത്. ബുധന്‍, ഞായര്‍ ദിവസങ്ങളിലാണ് പുതിയ സര്‍വീസ് തുടങ്ങുന്നത്. വൈകിട്ട് 4.15 ന് എത്തുന്ന വിമാനം 5.15 ന് തിരികെ പോകും. മാലദ്വീപില്‍ നിന്ന് ചികിത്സാര്‍ഥം കേരളത്തില്‍ എത്തുന്നവര്‍ക്ക് പുറമെ കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് മാലദ്വീപില്‍ ജോലി ചെയ്യുന്നവര്‍ക്കും വിനോദസഞ്ചാരികള്‍ക്കും സര്‍വീസ് ഗുണകരമാകും.

Previous Post Next Post