*തൃക്കാക്കരയിലെ എൽ.ഡി.എഫ്. സ്ഥാനാർഥി ജോ ജോസഫിന്റേതെന്ന പേരിൽ അശ്ലീലവീഡിയോ അപ്ലോഡ് ചെയ്തയാൾ പിടിയിൽ. മലപ്പുറം കോട്ടക്കൽ സ്വദേശി അബ്ദുൾ ലത്തീഫാണ് അറസ്റ്റിലായത്. ഇയാൾ ലീഗ് പ്രവർത്തകനാണെന്ന് പൊലീസ് പറഞ്ഞു. സജീവ പ്രവർത്തകനല്ലെന്നും അനുഭാവിയാണെന്നും ഇയാൾ സമ്മതിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ കോയമ്പത്തൂരിൽ നിന്നാണ് ഇയാളെ തൃക്കാക്കര പൊലീസ് പിടികൂടിയത്. മൊബൈൽ ഫോണിൽ നിന്ന് വീഡിയോ ഡെലീറ്റ് ചെയ്തിട്ടുണ്ട്. ആദ്യം ഫേസ്ബുക്കിലാണ് വീഡിയോ അപ്ലോഡ് ചെയ്തത്. പിന്നീട് ട്വിറ്ററിലും വാട്സ്ആപ്പിലും വീഡിയോ പ്രചരിപ്പിച്ചിരുന്നു.ഫേസ്ബുക്ക് വഴി ഈ ദൃശ്യം അപ് ലോഡ് ചെയ്തതും അബ്ദുൾ ലത്തീഫ് തന്നെയാണെന്ന സംശയമുണ്ട്. ഫേസ്ബുക്കിൽ നിന്നുള്ള വിവരം ലഭിച്ച ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ.*
തൃക്കാക്കരയിലെ എൽ.ഡി.എഫ്. സ്ഥാനാർഥി ജോ ജോസഫിന്റേതെന്ന പേരിൽ അശ്ലീലവീഡിയോ അപ്ലോഡ് ചെയ്ത കോട്ടക്കൽ സ്വദേശി പിടിയിൽ
Jowan Madhumala
0