മദ്യപിച്ച് തുടര്‍ച്ചയായി ശല്യംചെയ്യുകയും ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്ത ആളെ യുവതി നടുറോഡിൽ പഞ്ഞിക്കിട്ടു

വയനാട് : മദ്യപിച്ച് തുടര്‍ച്ചയായി ശല്യംചെയ്യുകയും ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്ത ആളെ സ്വയം നേരിട്ട് യുവതി. വയനാട് പരമരം കാപ്പുംചാല്‍ സ്വദേശിയായ സന്ധ്യയാണ് അക്രമിയെ സ്വയം കൈകാര്യം ചെയ്തത്.

കഴിഞ്ഞ ദിവസം സ്വകാര്യ ബസില്‍ യാത്ര ചെയ്യവേ ആയിരുന്നു യുവതിക്ക് ദുരനുഭവമുണ്ടായത്. പനമരം സ്വദേശിയായ യുവതി പടിഞ്ഞാറത്തറയിലേക്ക് യാത്ര ചെയ്യവേ ബസില്‍ വച്ച് മധ്യവയസ്‌കന്‍ ശല്യം ചെയ്യുകയായിരുന്നു.
തുടര്‍ച്ചയായി യുവതിയോട് അപമര്യാദയായി പെരുമാറുകയും അസഭ്യവാക്കുകള്‍ പറയുകയും ചെയ്ത ഇയാള്‍ മദ്യപിച്ചിരുന്നു. പിന്നീട് പലതവണ യുവതി മുന്നറിയിപ്പ് നല്‍കുകയും കണ്ടക്ടറോട് അറിയിക്കുകയുമായിരുന്നു.
തുടര്‍ന്ന് ജീവനക്കാര്‍ ബസ്സില്‍ നിന്ന് ഇറക്കി വിട്ട ഇയാള്‍ വീണ്ടും സ്ത്രീകളെ അസഭ്യം പറഞ്ഞതിനെ തുടര്‍ന്നായിരുന്നു. പനമരം സ്വദേശിയായ സന്ധ്യ ഇയാളെ ബസ്സില്‍ നിന്നിറങ്ങി കൈകാര്യം ചെയ്തത്
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

അതേസമയം ബസിലുള്ള മറ്റുള്ള ആളുകള്‍ ഇയാളെ കൈകാര്യംചെയ്യാന്‍ ശ്രമിച്ചെങ്കിലും താന്‍ അവരെ തടയുകയായിരുന്നു. അവര്‍ അടിച്ചാല്‍ പിന്നീട് കേസ് മാറുമെന്ന് ബോധ്യപ്പെട്ടതിനാലാണ് 
യുവതി മദ്യപാനിയെ പഞ്ഞിക്കിട്ടത് 

ആദ്യം അടികൊടുത്ത് തിരിച്ചു കയറാന്‍ നേരം വീണ്ടും അയാള്‍ മോശം കാര്യങ്ങള്‍ താഴെ കിടന്ന് പറഞ്ഞപ്പോള്‍ വീണ്ടുമെത്തി മര്‍ദിച്ചു.
അതാണ് പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളതെന്നും സന്ധ്യ വ്യക്തമാക്കി. ഏതു രീതിയിലാണോ പ്രതികരിക്കേണ്ടത് ആ രീതിയില്‍ തന്നെ പരസ്യമായി പ്രതികരിച്ചിട്ടുണ്ടെന്നും സന്ധ്യ പറഞ്ഞു
Previous Post Next Post