ബെംഗളൂരുവിൽ ബൈക്കപകടം...കോട്ടയം മറ്റക്കര സ്വദേശി ഉൾപ്പെടെ രണ്ടുപേർ മരിച്ചു...


ബെംഗളൂരു: ജാലഹള്ളി ക്രോസിൽ ബൈക്കപകടത്തിൽ മലയാളി യുവ ഡോക്ടറുൾപ്പെടെ രണ്ടുപേർ മരിച്ചു. കോട്ടയം മറ്റക്കര വാക്കയിൽവീട്ടിൽ മാത്യുവിന്റെയും മേരിക്കുട്ടിയുടെയും മകൻ ഡോ. ജിബിൻ ജോസ് മാത്യു (29), ഗുജറാത്ത് സ്വദേശിയും എറണാകുളം ടി.ഡി. റോഡ് ഇന്ദ്രധനുസ്സ് അപ്പാർട്ട്മെന്റിലെ താമസക്കാരനുമായ വിനോദ് ഷായുടെയും ഉഷയുടെയും മകൻ കരൺ ഷാ (27) എന്നിവരാണ് മരിച്ചത്.

ജാലഹള്ളി എച്ച്.എം.ടി. റോഡിൽ ജൽ വായു അപ്പാർട്ട്മെന്റിന് സമീപം തിങ്കളാഴ്ച പുലർച്ചെ 1.40-നായിരുന്നു അപകടം. ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറി. പിന്നീട് സമീപത്തെ ചെറു മരത്തിലിടിച്ചശേഷം റോഡിലേക്ക് വീഴുകയായിരുന്നു. തലയടിച്ച് റോഡിൽവീണ ഇരുവരും തത്ക്ഷണം മരിച്ചു.

ബെംഗളൂരു എച്ച്.എസ്.ആർ. ലേഔട്ടിലെ സ്വകാര്യ ഡെന്റൽ ക്ലിനിക്കിലെ ഡോക്ടറാണ് ജിബിൻ. മാറത്തഹള്ളി ബാഗ്മനെ ടെക്പാർക്കിലെ ഐ.ടി. കമ്പനിയിൽ സോഫ്റ്റ്വേർ എൻജിനിയറാണ് കരൺ. രണ്ടുപേരും ജാലഹള്ളിയിലെ അപ്പാർട്ട്മെന്റിൽ ഒന്നിച്ചായിരുന്നു താമസം.
Previous Post Next Post