സൗദി: കഅ്ബയുടെ പുടവ 'കിസ്‌വ' വൃത്തിയാക്കാനും അണുമുക്തമാക്കാനും വേണ്ടി സ്മാർട്ട് മെഷീൻ സംവിധാനം ഒരുക്കി സൗദി. ഇരുഹറം കാര്യാലയത്തിന്‍റെ നേതൃത്വത്തിൽ ആണ് സൗദി പുതിയ ഉപകരണം പുറത്തിറക്കിയിരിക്കുന്നത്. സ്മാർട്ട് മെഷീന്‍റെ പ്രവർത്തനം കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. പ്രകൃതിദത്തമായ പട്ടുനൂൽ ഉപയോഗിച്ചാണ് കിസ്‌വ നിർമ്മിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിന്റെ ഭംഗി കാത്തു സൂക്ഷിക്കേണ്ടത് വലിയ ഉത്തരവാദിത്യം ആണ്. ആധുനിക സാങ്കേതിക മാനദണ്ഡങ്ങളും ഉയർന്ന നിലവാരവും അനുസരിച്ചാണ് പുതിയ ക്ലീനിങ് മെഷീൻ പ്രവർത്തിക്കുന്നത്. കിസ്‌വയുടെ തനിമ കാത്തുസൂക്ഷിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. തുടർച്ചയായി മണിക്കൂറുകളോളം സമയം എടുത്ത് വൃത്തിയാക്കാൻ ഉള്ള സൗകര്യം ഇതിൽ ഉണ്ട്. കിസ്‌വ പരിപാലിക്കാനും മെഷീൻ കൃത്യമായി ഉപയോഗിക്കാൻ അറിയുന്നവരെ ജീവനക്കാരായി നിയമിച്ചതായി ഹറം കാര്യാലയ വക്താവ് അറിയിച്ചു. മക്കയിലെ ഉമ്മുൽജൂദ് മേഖലയിലെ കിങ് അബ്ദുൽ അസീസ് കിസ്‌വ ഫാക്ടറിയിൽ ആണ് കഅ്ബ ആവരണം ചെയ്യാനുള്ള 'കിസ്‌വ' വസ്ത്രം നിർമിക്കുന്നത്. വലിയ ചടങ്ങായാണ് ഇത് നിർമ്മിക്കുന്നതും പുതപ്പിക്കുന്നതും എല്ലാം. ഹജ്ജ് കാലത്ത് ആണ് പുതിയ കിസ്‌വ കഅ്ബയിൽ പുതപ്പിക്കുന്നത്. 14 മീറ്റർ ഉയരത്തിൽ ആണ് കിസ്‌വ ഉള്ളത്. 95 സെ.മീ. വീതിയിൽ ഒരു ബെൽറ്റും ഇതിന്റെ മുകളിൽ ഉണ്ട്. ആകെ നീളം 47 മീ. വരും. 670 കിലോ പ്രകൃതിദത്തമായ ശുദ്ധമായ പട്ടും 120 കിലോ സ്വർണ നൂലും 100 കിലോ വെള്ളി നൂലും ഉപയോഗിച്ചാണ് കിസ്‌വ നിർമിക്കുന്നത്. രണ്ടേകാൽ കോടിയിലേറെ റിയാൽ ആണ് ചെളവ് വരുന്നത്. സ്വദേശികളായ ഇരുനൂറോളം ജോലിക്കാർ ആണ് ഇത് നിർമ്മിക്കുന്നത്. ഇത് നിർമ്മിക്കുന്നത് പ്രത്യേക ഫാക്ടറ്റിയിൽ ആണ്. ഏകദേശം ഒമ്പതുമാസം സമയം എടുത്താണ് ഫാക്റ്ററിയിൽ ഇത് പണിയുന്നത്. കിസ്‌വ വൃത്തിയായി സൂക്ഷിക്കുന്നതിനും അത് കേടാകാതെ നോക്കുന്നതിനും ഹറംകാര്യാലയ വകുപ്പ് ഏറെ ജാഗ്രത കാാണിക്കുന്നുണ്ട്.
കഅ്ബയുടെ 'കിസ്‌വ' വൃത്തിയാക്കാൻ സ്മാർട്ട് മെഷീൻ പുറത്തിറക്കി സൗദി
jibin
0
Tags
Top Stories