ബൈക്ക് മോഷണം. കോട്ടയം സ്വദേശികൾ ആയ രണ്ട് യുവാക്കൾ കൊച്ചി ട്രാഫിക് പൊലീസിന്റെ പിടിയിൽ


കൊച്ചി: മോഷ്ടിച്ച ബൈക്കുമായി രണ്ട് യുവാക്കളെ ട്രാഫിക് പൊലീസ് പരിശോധനയ്ക്കിട
പിടികൂടി. കോട്ടയം കോരുത്തൊട് കുഴിപ്പറമ്പിൽ വീട്ടിൽ സനൽ (21), പുഞ്ചവയൽ കൊങ്ങാട്ടുപറയിൽ വീട്ടിൽ വിഷ്ണു (21) എന്നീവരാണ് അറസ്റ്റിലായത്.മേനക
ഭാഗത്ത് പിന്നിൽ നമ്പർ പ്ലേറ്റ് ഇല്ലാതെ നിർത്തിയിട്ടിരുന്ന
ബൈക്കിനെക്കുറിച്ച് സിറ്റി ട്രാഫിക് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കൾ പിടിയിലായത്.
ബൈക്ക് പാർക്ക് ചെയ്ത പോയ യുവാക്കളെ കാത്തിരുന്ന പൊലീസ് ഇവർ എത്തിയപ്പോൾ
ചോദ്യം ചെയ്തതോടെ മുൻവശത്ത നമ്പർ പ്ലേറ്റും വ്യാജമാണന്ന് കണ്ടെത്തി. തുടർന്ന് ചോദ്യം
ചെയ്തതിൽ നിന്ന് കോട്ടയം മുണ്ടക്കയത്തു നിന്ന് ഏപ്രിൽ 27 ന്മോഷ്ടിച്ച ബൈക്കാണിതെന്നു
കണ്ടെത്തുകയുമായിരുന്നു.
Previous Post Next Post