ഹനുമാന്റെ ജന്മസ്ഥലം തീരുമാനിക്കാന്‍ ചേര്‍ന്ന സന്യാസിമാരുടെ യോഗം അടിച്ചുപിരിഞ്ഞു.. സന്യാസിമാർ തമ്മിൽ കൂട്ടയടി


 നാസിക് : ഹനുമാൻ്റെ ജന്മസ്ഥലം തീരുമാനിക്കാന്‍ ചേര്‍ന്ന സന്യാസിമാരുടെ യോഗം അടിച്ചുപിരിഞ്ഞു ജന്മസ്ഥലത്തെ ചൊല്ലി വിവിധ വാദഗതികള്‍ ഉയര്‍ന്നതോടെ ചര്‍ച്ചക്ക് ചൂടേറുകയും അടിപിടിയില്‍ എത്തുകയുമായിരുന്നു. ഒടുവില്‍ പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
ഹനുമാന്റെ ജന്മസ്ഥലത്തെക്കുറിച്ച് ദീര്‍ഘകാലമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയിലെ ഏകദേശം ഒന്‍പത് സഥലങ്ങള്‍ ഈ തര്‍ക്കപട്ടികയിലുണ്ട്. നാസിക്കിലെ അഞ്ച്‌നേരിയിലാണ് ഹനുമാന്‍ ജനിച്ചതെന്ന വിശ്വാസമാണ് ഇതില്‍ പ്രബലം. എന്നാല്‍ അടുത്തിടെ കിഷ്‌കിന്ദ മതാധിപതി സ്വാമി ഗോവിന്ദാനന്ത് സരസ്വതികി, കിഷ്‌കിന്തയാണ് ഹനുമാന്റെ ജന്മസ്ഥലമെന്ന വാദമുയര്‍ത്തി രംഗത്ത് വന്നു. തന്റെ വാദത്തെ എതിര്‍ക്കുന്നവര്‍ തെളിവ് ഹാജരാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടര്‍ന്നാണ് സന്യാസിമാരുടെ യോഗം വിളിച്ചു ചേര്‍ത്ത് പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചത്.

.യോഗത്തില്‍ പങ്കെടുക്കാനായി സ്വാമി ഗോവിന്ദാനന്ത് ത്രിംബകേശ്വറില്‍ നിന്ന് അഞ്ച്‌നേരിയിലേക്ക് റാലി നയിച്ച് വരാന്‍ തീരുമാനിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഈ റാലിയെ അഞ്ച്‌നേരി നിവാസികള്‍ എതിര്‍ത്തു. റാലി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് പറഞ്ഞ് അവര്‍ റോഡില്‍ തടസ്സം സൃഷ്ടിച്ചു. തിങ്കളാഴ്ചയായിരുന്നു ഈ പ്രതിഷേധം.
ചൊവ്വാഴ്ച നാസിക്കില്‍ മതസമ്മേളനം ആരംഭിച്ചതോടെ ഇരിപ്പിടത്തെ ച്ചൊല്ലി തര്‍ക്കമുയര്‍ന്നു. ഇതിനിടയില്‍ ഒരു സന്യാസി സ്വയം പരിചയപ്പെടുത്തി സംസാരിക്കുന്നതിനിടെ നാസിക്കിലെ കലാറാം ക്ഷേത്രത്തിലെ മഹന്ദ് സുധീര്‍ധാസ് അദ്ദേഹത്തെ കോണ്‍ഗ്രസ്സിയെന്ന് വിളിച്ച് അധിക്ഷേപിച്ചു. ഇതോടെ സന്യാസിമാര്‍ രണ്ട് ഗ്രൂപ്പായി തിരിഞ്ഞ് വാക്കേറ്റത്തില്‍ ഏര്‍പെടുകയും അത് കൈയ്യാങ്കളിയില്‍ എത്തുകയുമായിരുന്നു.

ഇതിനിടെ, തങ്ങളെ തങ്ങളുടെ വാദം ഉന്നയിക്കാന്‍ അനുദിച്ചില്ലെന്ന് ഗോവിന്ദാനന്ദ് സരസ്വതിയുടെ അനുയായികള്‍ പരാതിപ്പെട്ടു. ഇത് കൈയാങ്കളി കൂടുതല്‍ കലുഷിതമാക്കി. ഇതിനിടയില്‍ മഹന്ദ് സുധീര്‍ ദാസ് ഒരു മാധ്യമപ്രവര്‍ത്തകന്റെ മൈക്ക് തട്ടിപ്പറിച്ചെടുത്ത് ഗോവിന്ദ സരസ്വതിയെ ആക്രമിക്കാന്‍ ശ്രമിച്ചു. ഇതോടെ പോലീസ് ഇടപെട്ട് യോഗം പിരിച്ചുവിടുകയായിരുന്നു.
Previous Post Next Post