പൊതു ഇടങ്ങളിൽ തുപ്പുന്നവർക്കെതിരെ കനത്ത നടപടി


മസ്‌കത്ത്: പൊതു ഇടങ്ങളിൽ തുപ്പുന്നവർക്കെതിരെ കനത്ത നടപടിയുമായി മസ്കറ്റ് നഗരസഭ. പുതിയ നിയമം അനുസരിച്ച് പൊതുസ്ഥലത്ത് ആരെങ്കിലും തുപ്പുകയാണെങ്കില്‍ 20 റിയാല്‍ പിഴ ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കി. പരിസ്ഥിതി സംരക്ഷണത്തിന്റെയും അനാരോഗ്യ പ്രവണതകൾ അകറ്റി നിർത്തുന്നതിന്റെയും ഭാഗമായാണ് പുതിയ നടപടികൾ. വിനോദ സഞ്ചാര കേന്ദ്രങ്ങൾ നശിപ്പിക്കുകയോ മരങ്ങൾക്കോ വിനോദ സ്ഥലത്തോ തീ ഇടുകയോ ചെയ്യുന്നവർക്കെതിരെയും നടപടിയുണ്ടാകും.

Previous Post Next Post