ഓട്ടോ വൈദ്യുതി പോസ്റ്റിലിടിച്ച് യാത്രക്കാരൻ മരിച്ചു







പാലാ രാത്രി സവാരി പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് യാത്രക്കാരൻ മരിച്ചു. ഡ്രൈവറെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഓട്ടോ യാത്രക്കാരൻ അമ്പാറനിരപ്പേൽ സ്വദേശി ലാലിച്ചനാണ് മരിച്ചത്. മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിൽ. 
അപകടത്തിൽപ്പെട്ട ഓട്ടോയുടെ ഡ്രൈവർ ഭരണങ്ങാനം മാറാമറ്റത്തിൽ രമേശനെ (31) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

 ഭരണങ്ങാനത്തു നിന്ന് ഓട്ടം പോകുന്നതിനിടെ തിങ്കൾ രാത്രി 10.45ഓടെ പൈക പള്ളിക്ക് മുന്നിലാണ് അപകടം.
Previous Post Next Post