ദോഹ: ഖത്തറില്‍ ഇന്നു മുതല്‍ വിവിധ കൊവിഡ് വ്യവസ്ഥകളില്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. മാസ്‌ക് ഉള്‍പ്പെടെയുള്ള വ്യവസ്ഥകളിലാകും പുതിയ ഇളവുകള്‍. കൊവിഡ് നിയന്ത്രണങ്ങളില്‍ നിന്ന് ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് തിരികെ വരുന്നതിനിടയിലാണ് പുതിയ ഇളവുകള്‍. ഇനി മുതല്‍ അടഞ്ഞ പൊതുസ്ഥലങ്ങളില്‍ പ്രവേശനത്തിന് കൊവിഡ് വാക്‌സിനേഷന്‍ അല്ലെങ്കില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് ആവശ്യമില്ല. മൊബൈല്‍ ഫോണില്‍ ഇഹ്തിറാസില്‍ ഗ്രീന്‍ ഹെല്‍ത്ത്‌സ്റ്റാറ്റസ് മാത്രം മതിയാകും. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് പൊതുകേന്ദ്രങ്ങളില്‍ പ്രവേശിക്കാന്‍ റാപ്പിഡ് ആന്റിജന്‍ പരിശോധനയും ആവശ്യം വേണ്ടി വരില്ല.ഖത്തറിലെ കൊവിഡ് രോഗബാധ കുറഞ്ഞതിനാല്‍ ഞായറാഴ്ച പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയുള്ള കൊവിഡ് പ്രതിദിന കണക്കുകളുടെ അപ്‌ഡേറ്റുകള്‍ ഉണ്ടാകില്ല. ഇതിനു പകരമായി എല്ലാ തിങ്കളാഴ്ചകളിലും പ്രതിവാര റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും.