ഇന്നലെ വൈകിട്ട് എട്ടരയോടെ ആയിരുന്നു അപകടം. കോഴഞ്ചേരി കോളിയേത്ത് വീട്ടിൽ സുനിൽ പ്രസാദ് (28) ആണ് മരിച്ചത്. വള്ളംകുളം മലയിൽ കിഴക്കേതിൽ മനു (28), വള്ളംകുളം ഒറ്റപ്ലാവുങ്കൽ ജിക്കു (28) എന്നിവർക്കാണ് പരിക്കേറ്റത്.
തിരുവല്ല ഭാഗത്ത് നിന്നും കോഴഞ്ചേരിയിലേക്ക് പോയ സുനിൽ സഞ്ചരിച്ചിരുന്ന ബൈക്കും എതിർ ദിശയിൽ നിന്നും മനുവും ജിക്കുവും വന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ സുനിൽ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കും മുമ്പേ മരണത്തിന് കീഴടങ്ങി.
ഗുരുതര പരിക്കേറ്റ മനുവും ജിക്കുവും പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ തുടരുകയാണ്.