ഖത്തർ: ഖത്തറിന്റെ അംഗീകാരമില്ലാത്ത ധനകാര്യ സ്ഥാപനങ്ങളിലെ ദാതാക്കളുമായി ഇടപാടുകൾ നടത്തരുതെന്ന് ഖത്തർ സെൻട്രൽ ബാങ്ക്. രാജ്യത്തിന്റെ അംഗീകാരം ഇല്ലാത്ത ധനകാര്യ കമ്പനികളുടെയും സേവനങ്ങളുമായി ഇടപാടുകൾ നടത്തുമ്പോൾ എല്ലാവരും ശ്രദ്ധിക്കണം. ഇത്തരത്തിലുള്ള പരസ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച സാഹചര്യത്തിലാണ് ഇത്തരത്തിലൊരു മുന്നറിയിപ്പുമായി ഖത്തർ എത്തിയിരിക്കുന്നത്. ധനകാര്യ സ്ഥാപനങ്ങൾ നടത്തണമെങ്കിൽ ഖത്തർ സെൻട്രൽ ബാങ്കിന്റെ ലെെസൻസ് വേണം. ലൈസൻസ് ഇല്ലാത്ത സേവന ദാതാക്കളുടെയും പരസ്യങ്ങൾ വർധിച്ച സാഹചര്യത്തിൽ ആണ് ഇത്തരത്തിലൊരു തീരുമാനവുമായി ഖത്തർ രംഗത്തെത്തിയിരിക്കുന്നത്. ഖത്തർ സെൻട്രൽ ബാങ്കിന്റെ ലൈസൻസ് ഇല്ലാതെ ഇത്തരത്തിൽ പണം ഇടപാടുകൾ നടത്തിയാൽ അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങൾ ഒരിക്കലും ധനകാര്യ സ്ഥാപനങ്ങളുമായി ഒരു തരത്തിലുള്ള ഇടപാടുകൾ നടത്തരുതെന്ന് ബാങ്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഖത്തർ സെൻട്രൽ ബാങ്ക് നിയമം അനുസരിച്ച് മാത്രമേ കാര്യങ്ങൾ കൊണ്ട് പോകാൻ സാധിക്കുകയുള്ളു. ധനകാര്യ സഥാപനങ്ങൾക്ക് ആവശ്യമായ പ്രവർത്തനങ്ങൾ ലെെസൻസ് നൽക്കുന്നതുമായി ബന്ധപ്പെട്ട് നിർദേശങ്ങൾ എന്നിവ നൽകാനുള്ള അധികാരം സൂപ്പർവൈസറി അതോറിറ്റി ഖത്തർ സെൻട്രൽ ബാങ്കാണ് നൽക്കുന്നത്. വെർച്വൽ കറൻസി ഇടപാടുകൾ, പണം അയക്കൽ, വ്യാപാര ഇടപാടുകൾ എന്നിവ സംബന്ധിച്ച സേവനങ്ങൾ നടത്താനോ അല്ലെങ്കിൽ ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരംക്ഷിക്കാനോ അവ നിയന്ത്രിക്കാനുള്ള സംവിധാനങ്ങളോ നൽകാൻ രാജ്യത്തെ ഒരു ധനകാര്യ സ്ഥാപനങ്ങൾക്കും ലൈസൻസ് നൽകിയിട്ടില്ലെന്നും ഖത്തർ അധികൃതർ വ്യക്തമാക്കി.
അംഗീകാരമില്ലാത്ത ധനകാര്യ സ്ഥാപനങ്ങളുമായി ഇടപെടരുത്; മുന്നറിയിപ്പുമായി ഖത്തർ സെൻട്രൽ ബാങ്ക്
jibin
0
Tags
Top Stories