'രക്തം ശരീരത്തിൽ പുരട്ടി, മരിച്ചതായി അഭിനയിച്ചു'; കുട്ടികളുടെ വെളിപ്പെടുത്തലിൽ ഞെട്ടി ടെക്സാസ് അധികൃതർ

 


ന്യൂയോർക്ക്: ടെക്സാസിലെ സ്കൂളിൽ നടന്ന വെടിവയ്പ്പിൻ്റെ ഞെട്ടൽ മാറാതെ വിദ്യാർഥികൾ. പതിനെട്ടുകാരനായ സാൽവഡോർ റാമോസ് നടത്തിയ ആക്രമണത്തിൽ രണ്ട് അധ്യാപകരും 19 വിദ്യാർഥികളുമാണ് കൊല്ലപ്പെട്ടത്. കൗമാരക്കാരനെ പോലീസ് വെടിവച്ച് വീഴ്ത്തിയെങ്കിലും 19 നിരപരാധികളാണ് ക്രൂരതയ്ക്ക് ഇരയായത്. വെടിവയ്പ് നടക്കുന്ന വിവരമറിഞ്ഞ് മാതാപിതാക്കളും പ്രദേശവാസികളും സ്കൂളിന് പുറത്ത് മണിക്കൂറുകളോളം കാത്തുനിന്നു. സ്കൂളിൽ അക്രമം നടക്കുമ്പോൾ സായുധ പോലീസ് സംഘം ഒരു മണിക്കൂറിലേറെ നേരം സ്കൂളിന് പുറത്ത് കാത്തുനിന്നത് ഗുരുതര വീഴ്ചയെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. വീഴ്ച സംഭവിച്ചുവെന്ന് ടെക്സാസ് പോലീസ് മേധാവി സ്റ്റീവൻ മക്റോ സമ്മതിച്ചിരുന്നു. സ്കൂളിൽ നടന്ന വെടിവയ്പ്പുമായി ബന്ധപ്പെട്ട് ആന്വേഷണം തുടരുന്നതിനിടെ കൗമാരക്കാരനായ അക്രമിയിൽ നിന്നും രക്ഷപ്പെട്ടത് എങ്ങനെയാണെന്ന് വ്യക്തമാക്കി ചില വിദ്യാർഥികൾ രംഗത്തുവന്നു. നിങ്ങൾ എല്ലാവരും മരിക്കാൻ പോകുകയാണെന്ന് പറഞ്ഞ ശേഷം അക്രമി ആദ്യം ടീച്ചറെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പത്ത് വയസുകാരനായ സാമുവൽ വ്യക്തമാക്കിയതായി എബിസി ന്യൂസിനോട് പറഞ്ഞു. നിങ്ങളെല്ലാം മരിക്കാൻ പോകുന്നുവെന്ന് പറഞ്ഞ ശേഷം അക്രമി ടീച്ചർക്ക് നേരെ വെടിയുതിർത്തു. തുടർന്ന് ക്ലാസിലുണ്ടായിരുന്ന വിദ്യാർഥികൾക്ക് നേരെ വെടിയുതിർത്തു. അയാൾ എനിക്ക് നേരെയും തോക്ക് ചൂണ്ടി" - എന്നും സാമുവൽ പറഞ്ഞു. വെടിവയ്പ്പിൽ സാമുവലിൻ്റെ കാലിന് പരിക്കേറ്റു.

Previous Post Next Post